ബാങ്ക് ജീവനക്കാരന്റെ മരണം; അന്വേഷണം പ്രഹസനമെന്ന് ആക്ഷന്‍ കമ്മിറ്റി
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനില്‍കുമാറിന്റെ മരണം നടന്നിട്ട് രണ്ടു മാസത്തോളമായിട്ടും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലിസ് അന്വേഷണ പ്രഹസനമാണ് നടത്തുന്നതെന്ന് അക്ഷന്‍ കമ്മറ്റി.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പൊലിസിനായിട്ടില്ല. വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദം കാരണം പേരിന് മാത്രമാണ് പൊലിസ് അന്വേഷണം. അനില്‍കുമാറിന്റെ അത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന സെക്രട്ടറിയായ നസീമയുള്പ്പെടെയുള്ളവര് ഈ ബാങ്കില്‍ മുമ്പ് നടന്ന സാമ്പത്തിക വെട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരാണ്. 2004ല്‍ വയനാട് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്കെതിരേ കേസ് എടുക്കാന്‍ ശുപര്‍ശ ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിക്ക് എതിരെ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ പങ്കുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പില്‍ തവിഞ്ഞാല്‍ കൃഷിഭവനിലെ മുന്‍ കൃഷി ഓഫിസറുടെ പങ്കും കൃഷിഭവന്റെ സാമ്പത്തിക ക്രമക്കേടും അന്വേഷണ വിധേയമാക്കണമെന്നും പൊലിസ് അന്വേഷണത്തില്‍ വിഴ്ച വരുത്തിയാല്‍ വിപുലമായ സമരപരിപാടികള്‍ ആരംഭിക്കുന്നതിനും അക്ഷന്‍ കമ്മറ്റി യോഗം തിരുമാനിച്ചു.
യോഗത്തില്‍ ചെയര്മാന് എം.ജി ബിജു അധ്യക്ഷനായി. അമൃതരാജ്, പി. നാണു, പി.എസ് മുരുകേശന്, ഗിരീഷ് കട്ടക്കളം, ടി.ടി ഗിരിഷ്, അബൂബക്കര്‍ സിദ്ദീഖ്, സുനീര്‍, എം. അബ്ദുറഹ്മാന്, മുഹമ്മദാലി, വി.ടി ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."