HOME
DETAILS
MAL
കൊവിഡ് 19: ഐ.ഐ.എം ബിരുദ ദാന ചടങ്ങ് മാറ്റിവച്ചു
backup
March 15 2020 | 09:03 AM
കോഴിക്കോട്: കൊവിഡ്- 19 വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളിലായി നടത്താനിരുന്ന കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 22 ാമത് വാര്‍ഷിക ബിരുദ ദാന ചടങ്ങ് മാറ്റിവച്ചതായി ഡയരക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മാനിച്ചാണ് ചടങ്ങ് മാറ്റി വച്ചത്. വിവിധ പ്രോഗ്രാമുകളിലായി 663 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദം നല്‍കാനിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."