വിദേശത്ത് നിന്ന് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്കുള്‍പ്പെടെ സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു, രോഗികളുടെ എണ്ണം 21 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാറില്‍ താമസിച്ചിരുന്ന ബ്രിട്ടന്‍ സ്വദേശിക്ക് പുറമെ വിദേശത്ത് നിന്ന് പഠനം കഴിഞ്ഞെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകച്ചു. ഇതോടെ സംസ്ഥാനത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 21 ആയി. അതേ സമയം എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മുന്‍കരുതലിന്റെ ഭാഗമായി ഒരുപാട് ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നാണ് നമ്മള്‍ ആവശ്യപ്പെട്ടതെന്ന് മന്ത്രി വിശദീകരിച്ചു. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കൊവിഡ്19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടര്‍യാത്രയ്ക്ക് അനുവദിക്കാവൂ.
അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ എക്‌സിറ്റ് പോയിന്റായിട്ടുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കലക്ടര്‍മാര്‍ എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കണം. അതേ സമയം പരീക്ഷകള്‍ തീരുമാനിച്ചതുപോലെ നടക്കും.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എന്തുതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."