സി.ബി.ഐ ഡയരക്ടര്‍ നിയമനം ഉടനുണ്ടായേക്കും; അഞ്ചു പേര്‍ പരിഗണനയില്‍
ന്യൂഡല്‍ഹി: സി.ബി.ഐയുടെ ഡയരക്ടര്‍ നിമയനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാവാന്‍ സാധ്യത. സെലക്ഷന്‍ കമ്മിറ്റി ഇന്നലെ അഞ്ച് പേര് അടങ്ങുന്ന സാധ്യതാ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒരാള്‍ മധ്യപ്രദേശ് കേഡറില്‍ നിന്നും, മറ്റ് നാലു പേര്‍ ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നും ആണ്.
ഋഷി കുമാര്‍ ശുക്ല (മധ്യപ്രദേശ് മുന്‍ ഡി ജി പി) 1983 മധ്യപ്രദേശ് കേഡര്‍, ആര്‍ ആര്‍ ഭട്‌നാഗര്‍ (സി ആര്‍ പി എഫ്, ഡി ജി) 1984 ഉത്തര്‍ പ്രദേശ് കേഡര്‍, സുദീപ് ലാക്താക്കിയ (എന്‍ എസ് ജി, ഡി ജി) 1984 ഉത്തര്‍ പ്രദേശ് കേഡര്‍, ജാവേദ് അഹമ്മദ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി & ഫോറന്‍സിക് സയന്‍സസ്, ഡയറ്കക്ടര്‍) 1985 ഉത്തര്‍ പ്രദേശ് കേഡര്‍, എ.പി മഹേശ്വരി (ബ്യൂറോ ഓഫ് പോലീസ് റിഫോംസ് & ഡെവലൊപ്‌മെന്റ്, ഡയറക്ടെര്‍), 1984 ഉത്തര്‍ പ്രദേശ് കേഡര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരില്‍ ആരാണെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും.
പുട്ട വിമലാദിത്യ സി.ബി.ഐ എസ്.പി
കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ (2008 ബാച്ച്) പുട്ട വിമലാദിത്യയെ സി.ബി.ഐ എസ്.പി ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."