HOME
DETAILS

കൊറോണ നിയന്ത്രണം; പൊതുഅവധി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല

  
backup
March 15 2020 | 15:03 PM

corona-no-leave

 

ജിദ്ദ: സഊദിയിൽ സർക്കാർ വകുപ്പുകൾക്കും ഓഫീസുകൾക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്നും ഇതേ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും താൽക്കാലികമായി പൊതുഅവധി പ്രഖ്യാപിക്കുന്നതിനെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പഠിക്കുന്നുണ്ടെന്നും ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് പൊതുഅവധി നൽകി പകരം നടപടിക്രമങ്ങളും പ്രവർത്തനങ്ങളും ഓൺലൈനാക്കി പരിമിതപ്പെടുത്താനാണ് നീക്കമെന്നും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ കുറിച്ച അന്വേഷണത്തിന് മറുപടിയായാണ് നിലവിൽ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അവധി നൽകുന്നതിന് നീക്കമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും സർക്കാർ വകുപ്പുകൾക്കും ഓഫീസുകൾക്കും പൊതുഅവധി നൽകാൻ തീരുമാനിക്കുന്ന പക്ഷം അക്കാര്യം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും മന്ത്രാലയത്തിനു കീഴിലെ മറ്റു ഔദ്യോഗിക ചാനലുകളും വഴി പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു.

അതേ സമയം സഊദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി. രണ്ടു പേര്‍ ഇതുവരെ അസുഖ മോചിതരായെന്നും മന്ത്രാലയം അറിയിച്ചു. മക്കയില്‍ മാത്രം രോഗ ബാധിതരുടെ എണ്ണം 47 ആയി. ഇതില്‍ ഒരു ബംഗ്ലാദേശി ഒഴികെ 46 പേരും ഈജിപ്ഷ്യരാണ്. കിഴക്കന്‍ പ്രവിശ്യയില്‍ 37 കേസുകളായി. തലസ്ഥാനമായ റിയാദില്‍ കേസുകള്‍ 16 ഉം ആയി. ഖതീഫിലുള്ള ഒരാള്‍ മാത്രമാണ് ഇതുവരെ ആശുപത്രി വിട്ടത്. രാജ്യത്ത് ഒരാളുടേതൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

റിയാദിലാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 17 കേസുകളില്‍ പന്ത്രണ്ടും ഉള്ളത്. നേരത്തെ അസുഖം ബാധിച്ച യുഎസ് പൌരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റൊരു യുഎസ് പൌരനും മൂന്ന് സഊദികളും, ബ്രിട്ടനില്‍ നിന്നെത്തിയ മൂന്ന് സഊദികള്‍, ഫ്രാന്‍സില്‍ നിന്നെത്തിയ നാല് സഊദികള്‍, യുഎഇ വഴിയെത്തിയ ഫ്രഞ്ച് പൌരന്‍ എന്നിവരാണ് റിയാദില്‍ ചികിത്സയിലുള്ളത്.
അതിനിടെ, റിയാദിലെ വാണിജ്യ കേന്ദ്രത്തിലും ഖുന്‍ഫുദയിലും പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കിംവദന്തികള്‍ക്കു പിന്നാലെ പോകരുതെന്നും വാര്‍ത്തകള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡ് 19 പശ്ചാത്തലത്തില്‍ സഊദി അറേബ്യ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചു. വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് ഇറങ്ങുന്നവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഇവര്‍ക്ക് ലീവ് അനുവദിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പൊതു പരിപാടികളും വിലക്കിയിട്ടുണ്ട്.നടത്തി രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും ഹസ്തദാനം ഒഴിവാക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ഉണര്‍ത്തി.
ജലദോഷത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാലുടന്‍ സ്വയം ഐസൊലേഷന്‍ പാലിക്കുകയും 937 എന്ന നമ്പറില്‍ ബന്ധപ്പെടുകയും വേണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. രോഗം ഏറ്റവും കൂടുതല്‍ പകരുന്നത് കൈകളിലൂടെയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ വെച്ച് 6,04,000 ലേറെ യാത്രക്കാരെ പരിശോധിച്ചിട്ടുണ്ട്. രോഗബാധ സംശയിച്ച് 4,800 ലേറെ പേര്‍ക്ക് നാഷണല്‍ ലബോറട്ടറിയില്‍ വെച്ച് ലാബ് പരിശോധനകള്‍ നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  29 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  42 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago