HOME
DETAILS

കൊറോണക്കാലത്ത് ഏലസ്സ് കെട്ടേണ്ടവര്‍

  
backup
March 15 2020 | 17:03 PM

relegious-practice-during-corona2020

 

 


ഇസ്‌ലാം പ്രബോധനത്തിലും പ്രയോഗത്തിലും ഉന്നത നിലവാരവും തികഞ്ഞ ശാസ്ത്രീയതയും പുലര്‍ത്തുന്ന ദൈവിക മതമാണ്. 23 വര്‍ഷത്തെ പ്രവാചക പ്രബോധനത്തിന്റെ ബോധനങ്ങള്‍ സന്ദര്‍ഭോചിതവവും പ്രായോഗികവുമായിരുന്നു. അതിലേറ്റവും പ്രധാനമായത് നിലവിലെ അന്ധകാര വിശ്വാസങ്ങളും അനാചാര നടപടികളും നിര്‍ത്തലാക്കാനുള്ള പ്രായോഗിക സമീപനങ്ങളായിരുന്നു. വിശുദ്ധ ഖുര്‍ആനും ഹദീസും അതിന്റെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കണമെങ്കില്‍ അതിന്റെ വ്യാഖ്യാനം പ്രവാചകരും അവിടുത്തെ അനുചരന്മാരും അവരില്‍ നിന്ന് യഥോചിതം ക്രോഡീകരിച്ച പില്‍ക്കാല ഇമാമുകളും വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കണം. ഇമാം നവവിയുടെ വാക്കുകള്‍ കാണുക: നിപുണരായ ഗുരുനാഥന്മാരില്‍ നിന്നല്ലാതെ കേവലം കുറേ അക്ഷരവായന നടത്തിയയാളില്‍ നിന്ന് നീ അറിവ് സ്വീകരിക്കരുത്. കാരണം അത്തരക്കാര്‍ക്ക് ധാരാളം അബദ്ധവും അപാകതയും അട്ടിമറിയും സംഭവിക്കുന്നതാണ് (ശര്‍ഹുല്‍ മുഹദ്ദബ് 1-36).


നബി(സ)യുടെ പ്രബോധനം ആരംഭിക്കുന്നത് ജാഹിലിയ്യാ യുഗത്തിലായിരുന്നു. അനാചാരവും അബദ്ധവിശ്വാസങ്ങളും കൊടികുത്തി വാഴുന്ന കാലം. അവ ഉന്മൂലനം ചെയ്യാന്‍ നബി(സ) പല പാഠങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ഖബര്‍ സിയാറത്തിനെ കുറിച്ച് നബി(സ) പറഞ്ഞു. ഖബര്‍ സിയാറത്ത് ഞാന്‍ വിരോധിച്ചിരുന്നു. എന്നാല്‍ ഇനി നിങ്ങള്‍ ഖബറുകള്‍ സിയാറത്ത് ചെയ്യുവീന്‍. മോശം സംസാരം നടത്തരുത് (മുസ്‌ലിം,അഹ്മദ്, നസാഈ). ഇമാം നവവി രേഖപ്പെടുത്തുന്നു: ആദ്യ കാലത്ത് ഖബര്‍ സിയാറത്ത് വിലക്കപ്പെട്ടത് ജനങ്ങള്‍ ജാഹിലിയ്യത്തിനോടടുത്ത സന്ദര്‍ഭത്തിലാണ്. അക്കാലത്ത് ഖബര്‍ സിയാറത്ത് ബഹളവും പേക്കൂത്തുകളുമായിരുന്നു. എന്നാല്‍ ഇസ്‌ലാമിക തത്വങ്ങളും നിയമങ്ങളും വേരുറക്കുകയും ശരിയായ പ്ലാറ്റ്‌ഫോമിലാകുകയും ചെയ്തു. ഇസ്‌ലാമിന്റെ അടയാളങ്ങള്‍ പ്രചരിക്കപ്പെട്ടു. അന്നേരം ഖബര്‍ സിയാറത്ത് അനുവദിക്കപ്പെട്ടു. സൂക്ഷമാര്‍ഥം നബി (സ) ഇതു കൂടി ചേര്‍ത്തു. 'നിങ്ങള്‍ അബദ്ധസംസാരം ഒഴിവാക്കുകയും വേണം'(ശര്‍ഹുല്‍ മുഹദ്ദബ് 5-310).
നോക്കൂ. ജാഹിലിയ്യത്തിന്റെ അനുരണനങ്ങള്‍ അമര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിലക്കപ്പെട്ട ഖബര്‍ സിയാറത്തിനെ, ആ കോണ്‍ടെക്‌സ്റ്റിലല്ലാതെ ഇന്ന് വിലയിരുത്തിയാല്‍ എന്തായിരിക്കും സ്ഥിതി? ഇതേ പോലെത്തന്നെയാണ് ഈ കൊറോണക്കാലത്ത്, പകര്‍ച്ചവ്യാധിയുടെ ഹദീസും. പ്രമാദമായ ഹദീസാണ് 'രോഗം പകരുകയില്ല' എന്ന പ്രവാചക വചനം. ഈ ഹദീസ് പൊക്കിപ്പിടിച്ച് രോഗപ്പകര്‍ച്ച ശിര്‍ക്കന്‍ വിശ്വാസമാണെന്ന് ശിര്‍ക്കാരോപകര്‍ നവ മാധ്യമങ്ങളിലൂടെ തുറന്നെഴുതുമോ? ജനം കല്ലെറിയുമെന്നായിരിക്കും നവ ലിബറലിസ്റ്റുകളുടെ മനസ്സിലെ കൊറോണയെക്കാള്‍ വലിയ ഭയം. യഥാര്‍ഥത്തില്‍ പ്രസ്തുത ഹദീസിന്റെ താല്‍പര്യമെന്താണ്? ഇമാം ശര്‍ബീനിയുടെ ഉദ്ധരണിയെടുക്കാം: ഇമാം ശാഫിഈ(റ) കിതാബുല്‍ ഉമ്മില്‍ പറഞ്ഞു: 'വെള്ളപ്പാണ്ടും കുഷ്ടവും ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും പരക്കുന്നതാണ്. വൈദ്യത്തിന്റെയും പരിശോധനയുടേയും പരിജ്ഞാനികള്‍ പറയുന്നത്, അവ അത്യധികം പകരുമെന്നാണ്. ഇത്തരം അസുഖ ബാധിതരുമായി ദാമ്പത്യത്തിലേര്‍പ്പെടാന്‍ പലര്‍ക്കും വൈമനസ്സ്യമുണ്ടാകും. സന്താനത്തിലോ സന്താന പരമ്പരയിലോ ഇതു പകരാന്‍ ധാരാളം സാധ്യതയുണ്ട്.' ഇതു പറഞ്ഞ ശാഫിഈ ഇമാം പക്ഷെ 'രോഗം പകരുകയില്ല' എന്ന ഹദീസിനെ കുറിച്ച് എന്തു പറയുമെന്ന ചോദ്യമുയരും. അതിനുത്തരമിതാണ്. ശാഫിഈ ഇമാം പറഞ്ഞത് രോഗം സ്വയം പകരുകയില്ല, മറിച്ച് അല്ലാഹുവാണ് അത് പകര്‍ത്തുന്നത് എന്നാണ്. മേല്‍ ഹദീസില്‍ നിഷേധിച്ചത് രോഗം അതിന്റെ സ്വയം പ്രകൃതത്താല്‍ പകരുന്നതാണെന്നും അല്ലാഹുവിന്റെ പ്രവൃത്തിയല്ലെന്നുമുള്ള ജാഹിലിയ്യാ വിശ്വാസത്തെയാണ് (മുഗ്‌നി: 3-268). ഇമാം ഇബ്‌നു ഹജര്‍ തുഹ്ഫയിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട് (പേ.7-347).


ഇമാം നവവി രേഖപ്പെടുത്തുന്നു: രോഗം വ്യാപിക്കില്ലെന്ന ഹദീസ് കൊണ്ടുള്ള ഉദ്ദേശ്യം ജാഹിലിയ്യാ ജല്‍പ്പനവും വിശ്വാസവും നിഷേധിക്കലാണ്. അഥവാ രോഗങ്ങളും മാരികളും സ്വതവേ പകരുകയാണെന്നും അല്ലാഹുവിന്റെ പ്രവൃത്തി മുഖേനയല്ലെന്നുമുള്ള വിശ്വാസം. ആരോഗ്യമുള്ളയാളെ രോഗമുള്ളവന്റെ അരികില്‍ കൊണ്ടുവരരുത് എന്ന ഹദീസിന്റെ താല്‍പര്യം അല്ലാഹുവിന്റെ നിശ്ചയവും പ്രവര്‍ത്തിയും മൂലം പകരാവുന്ന രോഗ ബാധയില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള നിര്‍ദ്ദേശവുമാണ്. വിഭിന്ന ഹദീസുകളെ ഇത്തരത്തില്‍ സംയോജിപ്പിക്കണമെന്നതാണ് ഭൂരിപക്ഷം പണ്ഡിതരുടെയും ശരിയായ പക്ഷം(ശര്‍ഹു മുസ്‌ലിം 14-214 ). പണ്ഡിത ലോകത്ത് വേറെയും സംയോജനങ്ങള്‍ ഇവ്വിഷയകമായി വന്നിട്ടുണ്ട്. ഫത്ഹുല്‍ ബാരി 10:159 മുതല്‍ 162 വരെ അവ വിശദമായി വിവരിച്ചിട്ടുണ്ട്. രോഗമല്ല, രോഗാണുവാണ് പകരുന്നതും തന്മൂലം രോഗം വ്യാപിക്കുന്നതെന്നുമുള്ള സംയോജനവും അതില്‍ നിന്ന് വായിച്ചെടുക്കുവാനാകും.


ഇതേ സാഹചര്യത്തിലാണ് ഏലസ്സുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പ്രവാചക വചനങ്ങള്‍ ചര്‍ച്ചയാവുന്നത്. അക്ഷരവായനക്കാരായ പുത്തന്‍വാദികള്‍ അവയെ ശിര്‍ക്കാരോപണത്തിനും സമുദായ ധ്രുവീകരണത്തിനും പിടിവള്ളിയാക്കുന്നത് ഈ പകര്‍ച്ചവ്യാധിക്കാലത്തായതിലാണ് അത്ഭുതം! 'ഏലസ്സ് കെട്ടിയാല്‍ ശിര്‍ക്ക് പുലര്‍ത്തി, മന്ത്രവും ഉറുക്കും ഏലസ്സും ശിര്‍ക്കാവുന്നു' എന്നീ സാരങ്ങളുള്ള ഹദീസുകളാണ് കേവല ഭൗതികവാദികളായ നവ വഹാബികള്‍ നവമാധ്യമങ്ങളിലൂടെ പാരമ്പര്യ മുസ്‌ലിംകള്‍ക്കെതിരില്‍ ശിര്‍ക്കാരോപിക്കാന്‍ ഉന്നയിക്കുന്നത്. ഏലസ്സു കെട്ടലല്ല, അല്ലാഹുവില്‍ തവക്കുലാക്കലാണ് വേണ്ടതുപോലും! രോഗ പ്രതിരോധത്തിനോ ബാധയകറ്റാനോ പലമാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. മരുന്നു ചികിത്സ ഭൗതിക മാര്‍ഗമാണ്. ഖുര്‍ആനും ദിക്‌റുകളും കൊണ്ടുള്ള മന്ത്രവും അവ കൊണ്ടുള്ള തബര്‍റുകും ആത്മീയ മാര്‍ഗമാണ്. ഈ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് തവക്കുലിനോട് എതിരല്ല എന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. അതേസമയം ആത്മീയത നിരാകരിച്ച് കേവലം ഭൗതികതയില്‍ അഭിരമിക്കലാണ് തവക്കുല്‍ എന്നാണ് വാദമെങ്കില്‍ ആ വാദം ഇസ്‌ലാമിനന്യമാണ്.
ഇമാം അസ്ഖലാനി രേഖപ്പെടുത്തി. ഹദീസിലെ നിരോധനമെല്ലാം ഖുര്‍ആന്‍ പോലുള്ള ദിക്‌റുകള്‍ അല്ലാത്ത ജാഹിലിയ്യാ ഏലസ്സുകളെ കുറിച്ചാണ്. എന്നാല്‍ അല്ലാഹുവിന്റെ ദിക്‌റുള്ള ഏലസ്സുകള്‍ വര്‍ജ്ജിക്കേണ്ടതല്ല. കാരണം അവ തബര്‍റുകിനും അല്ലാഹുവിന്റെ അസ്മാഉ ദിക്‌റ് കൊണ്ടുള്ള കാവലിനുമാണ് (ഫത്ഹുല്‍ ബാരി 6-146). ജാഹിലിയ്യാ വിശ്വാസാചാരത്തിന്റെ ഏലസ്സുകളെ എന്തിനാണ് അഹ്‌ലുബൈത്തിലെ മഹാന്മാര്‍ നല്‍കിയ 'വിശ്രുത ഏലസ്സു'കളിലേക്ക് വലിച്ചിഴയ്ക്കുന്നത്? ഭൗതിക മരുന്നുകളില്‍ പോലും ജാഹിലിയ്യാക്കള്‍ സ്വന്തം പ്രകൃതി ശക്തിയാണല്ലോ വിശ്വസിച്ചിരുന്നത് (ശര്‍ഹ് മുസ്‌ലിം 1-363). ഇന്നത്തെ ശാസ്ത്ര നിരീക്ഷണത്തിലും ഈ ചിന്ത പലരെയും പിടികൂടുന്നുണ്ട്. എന്നുവെച്ച്, മുസ്‌ലിംകള്‍ മരുന്നു കഴിക്കലും ഡോക്ടറെ കാണലും ശിര്‍ക്കാണെന്ന് പറയാമോ.


നിങ്ങളുടെ മന്ത്രങ്ങള്‍ എനിക്കു കാണിക്കൂ, അതില്‍ ശിര്‍ക്കില്ലെങ്കില്‍ യാതൊരു വിരോധവുമില്ലെന്ന് നബി(സ) തന്നെ പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം -4079). നബി(സ) പറഞ്ഞു: നിങ്ങളിലാരെങ്കിലും ഉറക്കത്തില്‍ ഭയന്നുണരുന്നുവെങ്കില്‍ അഊദു ബികലിമാതില്ലാഹി... എന്നു തുടങ്ങുന്ന ദിക്‌റ് ചൊല്ലുക. ഇതു മനസ്സിലാക്കിയ അബ്ദുല്ലാഹിബ്‌നു അംറ് എന്ന സ്വഹാബി പ്രസ്തുത വചനങ്ങള്‍ തന്റെ പ്രായപൂര്‍ത്തിയായ മക്കള്‍ക്കു പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് അവ ഒരു തകിടില്‍ എഴുതി അവരുടെ കഴുത്തില്‍ കെട്ടിക്കൊടുക്കുമായിരുന്നു(അബൂദാവൂദ്, തുര്‍മുദി-മിശ്കാത്ത് 2477). ഇത് ഇസ്‌ലാമികമായ ഏലസ്സ് കെട്ടുന്നതിന്റെ പ്രമാണമാണെന്നാണ് മുഹദ്ദിസുകള്‍ രേഖപ്പെടുത്തിയത് (മിര്‍ഖാത്ത് 3-145, ലമആത്ത് 4-248).
സഈദുബ്‌നുല്‍ മുസയ്യബ്(റ) ഖുര്‍ആന്‍ എഴുതിയത് കെട്ടിക്കൊടുക്കാന്‍ കല്‍പിക്കുമായിരുന്നു. അതിന് യാതൊരു വിരോധവുമില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് ഇമാം ബൈഹഖി സ്വഹീഹായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്(ശര്‍ഹുല്‍ മുഹദ്ദബ് 967). അത്വാഅ്, സഈദുബ്‌നു ജുബൈര്‍ (റ) എന്നിവരില്‍ നിന്ന് ഏലസ്സിന്റെ പ്രമാണങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്(സുനനുല്‍ ബൈഹഖി 9-351).
ഇബ്രാഹീം നബി(അ)യെ നഗ്നനായി അഗ്നിയിലേക്ക് എറിയപ്പെട്ടപ്പോള്‍ ജിബരീല്‍(അ) സ്വര്‍ഗത്തില്‍ നിന്ന് കൊണ്ടുവന്ന ഒരു പട്ടുകുപ്പായം അണിയിച്ചുകൊടുത്തു. അത് പില്‍ക്കാലത്ത് അനന്തരമായി യഅ്ഖൂബ് നബി(അ)യുടെ കൈവശം ഒരു വെള്ളിക്കുഴലില്‍ ഭദ്രമായി അടച്ചു സൂക്ഷിച്ചിരുന്നു. കണ്ണേറ് ബാധ തടയാന്‍ യഅ്ഖൂബ് നബി(അ) അത് തന്റെ ഓമന പുത്രന്‍ യൂസുഫ് നബി(അ)യുടെ കഴുത്തില്‍ കെട്ടികൊടുത്തിരുന്നു(ഖാസിന്‍, ജമല്‍ 2: 480). ഇത്തരം ഏലസ്സുകള്‍ ശിര്‍ക്കാണെങ്കില്‍ അക്കാര്യം പ്രവാചകന്‍മാര്‍ക്കോ ഇമാമുമാര്‍ക്കോ തിരിഞ്ഞിട്ടില്ലെന്നോ! ഇമ്മാതിരി ശിര്‍ക്കുവാദത്തിന്റെ പരിണിതി അതിഭയാനകം തന്നെ! ഇതും ഇതിലധികവും തെളിവുകളുണ്ടായിട്ടും, പ്രാമാണികമായി തെളിഞ്ഞ ഏലസ്സും മന്ത്രവും ശിര്‍ക്കാക്കുന്നവരുടെ കഴുത്തിലോ അരയിലോ ഈ കൊറോണക്കാലത്ത് നല്ലൊരു ഏലസ്സ് കെട്ടേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  13 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  13 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  13 hours ago