ലീഗ് അധിക സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ലീഗ് അധിക സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്. ലീഗിനും കേരള കോണ്‍ഗ്രസിനും മുമ്പും അധിക സീറ്റ് കൊടുത്തിട്ടുണ്ട്.
സീറ്റിന്റെ പേരില്‍ ഒരു തര്‍ക്കവും യു.ഡി.എഫില്‍ ഉണ്ടാവില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും വലിയ കക്ഷിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. അതിനാല്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റ് ലഭിക്കേണ്ടതുണ്ട്. എങ്കിലും ഈ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കണമോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനക്കും. ഫെബ്രുവരി 25നകം യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാണ് തീരുമാനമെന്നും മുരളീധരന് പറഞ്ഞു.
ഇതിനിടെ, മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് പാണക്കാട് ചേരും. നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമെ കാസര്‍കോട്, വയനാട്, വടകര എന്നിവയിലേതെങ്കിലും ഒരു സീറ്റ് കൂടി വേണമെന്ന് യോഗത്തിന് ശേഷം ലീഗ് ഔദ്യോഗികമായി യു.ഡി.എഫില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
പുതിയ സ്ഥാനാര്‍ഥികളെ പരിഗണിക്കണമെങ്കില്‍ ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി ലഭിക്കേണ്ടിവരും. അര്‍ഹതയുണ്ടായിരിക്കെ മൂന്നാം സീറ്റിന് പാര്‍ട്ടി ശക്തമായി ആവശ്യപ്പെടുന്നില്ലെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ വികാരം.
അതേസമയം, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ ആര് മത്സരിക്കുമെന്ന കാര്യത്തിലുള്ള തീരുമാനവും ലീഗിന്റെ ഇന്നത്തെ ഉന്നതാധികാര സമതി എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."