മുഴുവന്‍ മാര്‍ക്കും കിട്ടും; കൊവിഡില്‍ കോളടിച്ച് ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍!
ദോഹ: കൊവിഡ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ കഴിയാത്ത മൂന്ന് വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്ന് ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ അല്‍ ഖാദര്‍ പറഞ്ഞു.
കൊവിഡ്-19 വ്യാപനം തടയുന്നതിന് മാര്‍ച്ച് 10 മുതലാണ് സര്‍ക്കാര്‍ ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടത്. രണ്ടാം സെമസ്റ്ററിനെത്തുടര്‍ന്നുള്ള അവധിക്കാലം കഴിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവശേഷിക്കുന്ന വിഷയങ്ങള്‍ക്കുള്ള പരീക്ഷകള്‍ നടത്തില്ലെന്ന് ഫൗസിയ അല്‍ ഖാദര്‍ ഖത്തര്‍ ടി.വിയോടു പറഞ്ഞു. ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ വെര്‍ച്വല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വീട്ടില്‍ നിന്നും പഠനം തുടരാം. 2011 മുതല്‍ സ്‌കൂളുകളില്‍ ഇലക്ട്രോണിക് വിദ്യാഭ്യാസം ആരംഭിച്ചിട്ടുള്ളതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഈ രീതി സുപരിചിതമാണെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."