നഗരസഭ പരിധിയിലെ കെട്ടിടങ്ങള്‍ അപ്രത്യക്ഷം
ശ്രികണ്ഠാപുരം: ഔദ്യോഗിക രേഖകളില്‍ നഗരസഭയിലെ 5256 കെട്ടിടങ്ങള്‍ കാണാനില്ല. മുന്‍പ് പഞ്ചായത്തായിരിക്കുമ്പോള്‍ 1997ല്‍ 18 381 കെട്ടിടങ്ങളുടെ കണക്കുള്ളത് ഇപ്പോള്‍ 13 125 കെട്ടിടങ്ങളാണ് ഔദ്യോഗിക കണക്കില്‍ രേഖപ്പെടുത്തിയതായി കാണുന്നത്. ബാക്കിയുള്ള കെട്ടിടത്തിന് നികുതി ഈടാക്കുന്നുമുണ്ട്.
പഴയ നികുതി ഷീറ്റ് കൊണ്ടുവരുന്നവര്‍ക്ക് നികുതി മുറിച്ച രസീത് നല്‍കുകയാണ്. നഗരസഭയിലെ കണക്കിലില്ലാത്ത കെട്ടിടത്തിന് എങ്ങനെ നികുതി വാങ്ങുന്നു എന്നത് സംബന്ധിച്ച് ചര്‍ച്ചയായിരിക്കുകയാണ്.
നഗരസഭ ആയതിന് ശേഷം കെട്ടിടങ്ങള്‍ ഈ മേഖലയില്‍ അനുദിനം വര്‍ധിക്കുകയും ചെയ്തിരിക്കുന്ന അവസരത്തിലാണ് ഈ വിവാദം.നികുതി കൃത്യമായി അടക്കുന്ന കെട്ടിട ഉടമകള്‍ പഞ്ചായത്ത് ആയ സമയത്തും നഗരസഭ ആയ സമയത്തുമുളള ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെ ബലിയാടായി മാറാന്‍ അനുവദിക്കുകയില്ലെന്നു, ജമ മാറ്റം നിഷേധിക്കുന്നതിനെതിരെ സമര രംഗത്തിറങ്ങുമെന്ന് ബില്‍ഡിങ് അസോസിയേഷന്‍ ശ്രീകണ്ഠാപുരം യൂനിറ്റ് യോഗം അറിയിച്ചു. ബില്‍ഡിങ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. സലാഹുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. എം.വി അബ്ദുറഹ്മാന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."