എണ്ണ വിലയിടിവിന്റെ പ്രയോജനം കേന്ദ്രം തട്ടിയെടുക്കുന്നു: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യത വരുത്തില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം ശുദ്ധതട്ടിപ്പാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണയില്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്.
നിലവിലെ വ്യവസ്ഥ അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 15 രൂപ വീതം കുറയ്‌ക്കേണ്ടതാണ്.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനു തയാറാകാതെ എക്‌സൈസ് നികുതി 3 രൂപ വര്‍ധിപ്പിച്ച് 39, 000 കോടി രൂപ പ്രതിവര്‍ഷം ജനങ്ങളില്‍ നിന്നു പിഴിഞ്ഞെടുക്കുകയാണ്. എക്‌സൈസ് നികുതി വര്‍ധന സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം കമ്പനികള്‍ക്ക് വന്‍ലാഭം ഉണ്ടാക്കുന്ന നടപടി കൂടിയാണ്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 112 ഡോളര്‍ വില ഉണ്ടായിരുന്നപ്പോള്‍ എക്‌സൈസ് നികുതി പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ എക്‌സൈസ് നികുതി പെട്രോളിന് 240 ശതമാനവും ഡീസലിന് 520 ശതമാനവും വര്‍ധിപ്പിച്ചു. ഇതു ജനങ്ങളെ കൊള്ളയടിക്കലാണെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."