ഇ. അഹ്മദ് മതേതരത്വത്തിന്റെ ജിഹ്വ: കെ. സുധാകരന്‍
കണ്ണൂര്‍: ഇന്ത്യന്‍ മതേതരത്വത്തിന്റെ ജിഹ്വയായിരുന്നു മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹ്മദെന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. വിമര്‍ശനത്തിനു ചാട്ടുളിപോലെ മറുപടി നല്‍കി എതിരാളികളുടെ വായടിപ്പിച്ച നേതാവായിരുന്നു അഹ്മദെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഇ. അഹ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.
ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോയ നേതാവായിരുന്നു അദ്ദേഹം. എത്ര ഉത്തരവാദിത്വങ്ങളാണ് അഹ്മദിനെ വിശ്വസിച്ച് കോണ്‍ഗ്രസ് ഏല്‍പിച്ചത്.
ഇന്ത്യയുടെ മതേതര മുഖമായി കോണ്‍ഗ്രസ് അഹ്മദിനെ അവതരിപ്പിച്ചു. കൊങ്കണ്‍ റെയില്‍വേ ഫലപ്രദമായി വിനിയോഗിച്ചത് അഹ്മദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലഘട്ടത്തിലായിരുന്നു.
ഉത്തരമലബാറിന്റെ റെയില്‍വേ വികസനവും അദ്ദേഹത്തിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായിരുന്നു. റെയില്‍വേ സഹമന്ത്രിയായിരുന്ന ഘട്ടത്തില്‍ മലബാറിലേക്കു 18 പുതിയ ട്രെയിനുകളാണ് അനുവദിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
ഫാറൂഖ് വട്ടപ്പൊയില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി മായിന്‍ ഹാജി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി, സി.പി സെയ്തലവി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, റഈസ് അഹ്മദ്, ആബിദ് ഹുദവി തച്ചണ്ണ, വി.പി വമ്പന്‍, കെ. സുരേന്ദ്രന്‍, എം.എ കരീം, സി. സമീര്‍, പി.സി അഹ്മദ് കുട്ടി സംസാരിച്ചു.
നസീര്‍ അഹ്മദ്, എസ്.കെ ഹംസ ഹാജി, ടി.എ തങ്ങള്‍, ടി.പി.വി കാസിം, എം.പി.എ റഹീം, വി.കെ മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."