HOME
DETAILS
MAL
തൃശൂര്‍ മെഡിക്കല്‍ കോളജിലും കൊവിഡ് പരിശോധന
backup
March 15 2020 | 18:03 PM
തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളജിലും കൊവിഡ് പരിശോധനക്കുള്ള വൈറല്‍ റിസര്‍ച്ച് ഡെവലപ്മെന്റ് ലബോറട്ടറി സജ്ജമായതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെയാണ് തൃശൂരിലും ഇത് സജ്ജമായത്. 2.939 കോടി രൂപ മുതല്‍മുടക്കിയാണ് ലാബ് യാഥാര്‍ഥ്യമാക്കിയത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴില്‍ സെന്‍ട്രല്‍ ലാബിന് സമീപമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 50ഓളം കൊവിഡ് സാമ്പിള്‍ ടെസ്റ്റുകള്‍ നടത്താനുള്ള പ്രാപ്തിയാണ് ഇപ്പോഴുള്ളത്. ഇന്നുമുതല്‍ ടെസ്റ്റുകള്‍ ചെയ്ത് തുടങ്ങും. ഇതുകൂടാതെ ഈ ലാബില്‍ എച്ച് 1 എന്‍ 1, ഹെപ്പറ്റൈറ്റിസ്, മസ്തിഷ്ക ജ്വരം തുടങ്ങിയ വൈറസ്ജന്യ രോഗങ്ങള്‍ കïത്താനും സൗകര്യമുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."