പൊലിസിലെ കൂട്ട തരംതാഴ്ത്തല്‍; ഡി.വൈ.എസ്.പിമാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: അച്ചടക്ക നടപടി നേരിടുന്നത് പരിഗണിച്ച് സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡി.വൈ.എസ്.പിമാരും ഹൈക്കോടതിയിലേക്ക്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ നന്നാക്കാനാണ് ആഭ്യന്തരവകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എസ്.പിമാര്‍ നിയമനടപടികളിലേക്ക് നീങ്ങുന്നത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തിയത്. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലിസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച്ച മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുന:പരിശോധിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."