കൊറോണ വൈറസ് ചെറുക്കുന്നതിന് ജി 20 കൂട്ടായ്മ വേദിയാകും: സഊദി കിരീടാവകാശി
റിയാദ്: കൊറോണ 19 കൊറോണ വൈറസിനെ ചെറുക്കാനും സാമ്പത്തിക ഭാരം ലഘൂകരിക്കാനുമുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കാനും ജി 20 ഉച്ചകോടിയിൽ തീരുമാനമുണ്ടാകും. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം സഊദിയിൽ അരങ്ങേറുന്ന ജി 20 ഉച്ചകോടി അധ്യക്ഷ പദവി അലങ്കരിക്കുന്നത് സഊദി അറേബ്യായാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എങ്ങനെ കുറയ്ക്കാമെന്ന് ഇരുവരും ചർച്ച ചെയ്തു. കൊറോണ വൈറസിനെ നേരിടാൻ അന്താരാഷ്ട്ര സഹകരണം ഏകോപിപ്പിക്കുന്നതിനും 2020 ൽ സഊദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ചട്ടക്കൂടിനകത്തും സാധ്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ പ്രാധാന്യം കിരീടാവകാശി എടുത്തു പറഞ്ഞതായി സഊദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസിന് ഒരു വാക്സിൻ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് ബ്രിട്ടനെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."