HOME
DETAILS

കോവിഡ് 19: സഊദിയിൽ കൂടുതൽ പ്രതീക്ഷ, അസുഖം സുഖപ്പെട്ടവർ ആറ് പേരായി ഉയർന്നു

  
backup
March 16, 2020 | 3:12 PM

corona-recovered-more-in-saudi-health-minister-said
     റിയാദ്: സഊദിയിൽ കോവിഡ് 19 കേസുകളിൽ കൂടുതൽ പ്രതീക്ഷ. ചികിത്സയില്‍ കഴിയുന്ന 118 കോവിഡ് 19 കൊറോണ വൈറസ് രോഗികളില്‍ മൂന്ന് പേര്‍ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അല്‍ റബീഅ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ വൈറസ് ബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം ആറായി ഉയർന്നു. സഊദി ആരോഗ്യ മന്ത്രി രാജ്യത്തെ ജനങ്ങളോട് പരമാവധി സമയം വീടുകളില്‍ കഴിയാനും മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ അത്യാസന്ന നിലയിലായിരുന്ന രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. രോഗം പൂർണമായും ഭേദമായവർ ഒഴികെയുള്ളവർ ഐസൊലേഷനിലാണ്.
       അതേസമയം, വൈറസ് വ്യാപനം തടയുന്നതിന് കൂടുതൽ കാര്യങ്ങൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സ്വകാര്യ മേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഉടനെടുക്കും. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ലീവ് അനുവദിക്കാന്‍ സ്വകാര്യ കമ്പനികളോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവൺമെന്റ് ഓഫീസുകളിലെയും വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകുന്നത് പതിനാറു ദിവസത്തേക്ക് വിലക്കിയതിനു സമാനമായി സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി നൽകുമോയെന്ന ചോദ്യത്തിന് മറുപടിയായി ഇതേ കുറിച്ച് ബന്ധപ്പെട്ട തീരുമാനം മന്ത്രാലയം പരിശോധിച്ച് എടുക്കുമെന്നും വ്യക്തമാക്കി.
         രാജ്യത്തെ ബാങ്കുകളും ഇനി മുതൽ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. ഓണ്‍ലൈന്‍ വഴി ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് കാശയക്കുന്നവര്‍ക്ക് ഫീസ് ഈടാക്കരുതെന്ന് കേന്ദ്ര ബാങ്കായ സാമ അറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ ഓസീസ് ക്രിക്കറ്റർക്ക് പന്ത് കൊണ്ട് ദാരുണാന്ത്യം

Cricket
  •  9 days ago
No Image

സുഡാനില്‍ നടക്കുന്നത് വംശഹത്യ; കൊന്നൊടുക്കിയത് 1500 മനുഷ്യരെ 

International
  •  9 days ago
No Image

നാല് വർഷം ജോലി ചെയ്ത ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ടു, ആനുകൂല്യങ്ങൾ നൽകിയില്ല; കുടിശ്ശികയിനത്തിൽ 2,22,605 ദിർഹം ജീവനക്കാരന് നൽകാൻ‌ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  9 days ago
No Image

ഫുട്ബോളിലെ എന്റെ ആരാധനാപാത്രം ആ താരമാണ്: മെസി

Football
  •  9 days ago
No Image

'പലതും ചെയ്തു തീര്‍ക്കാനുണ്ട്, ഒന്നിച്ച് പ്രവര്‍ത്തിക്കും' ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച 'അതിശയകരമെന്ന്' ട്രംപ്; ചൈനയുടെ താരിഫ് പത്ത് ശതമാനം വെട്ടിക്കുറച്ചു

International
  •  9 days ago
No Image

ഗാലപ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്: ഒമാനിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമെന്ന് 94 ശതമാനം പേർ

oman
  •  9 days ago
No Image

യൂറോപ്പിൽ ചരിത്രമെഴുതി ബയേൺ മ്യൂണിക്; തകർത്തത് 33 വർഷത്തെ എ.സി മിലാന്റെ റെക്കോർഡ്

Football
  •  9 days ago
No Image

പിണറായി വിജയന്‍ ദോഹയില്‍; ഒരു കേരളാ മുഖ്യമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം 12 വര്‍ഷത്തിന് ശേഷം

qatar
  •  9 days ago
No Image

കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

Kerala
  •  9 days ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ സ്വർണം കൊണ്ടു വരുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം; ഇല്ലെങ്കിൽ പണി കിട്ടും

uae
  •  9 days ago