HOME
DETAILS

റമദാനിലും അല്‍ അഖ്‌സയില്‍ നിയന്ത്രണങ്ങള്‍: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

  
March 12, 2026 | 4:29 AM

Joint statement by foreign ministers of Arab Muslim Countries

റിയാദ്: റമദാന്‍ മാസത്തിലും വിശുദ്ധ അല്‍ അഖ്‌സ മസ്ജിദില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇസ്‌റാഈലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ നടപടിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. റമദാന്‍ മാസത്തില്‍ ഇസ്ലാമിക വിശ്വാസികള്‍ക്കായി അല്‍അഖ്‌സ പള്ളിയുടെ (അല്‍ഹറം അല്‍ശരീഫ്) കവാടങ്ങള്‍ ഇസ്‌റാഈല്‍ അധിനിവേശ അധികാരികള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെ യു.എ.ഇ, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സഊദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ആണ് സംയുക്ത പ്രസ്താവനയില്‍ അപലപിച്ചത്.
ജറുസലേമിലെ പഴയ നഗരത്തിലേക്കും അവിടുത്തെ ആരാധനാലയങ്ങളിലേക്കുമുള്ള പ്രവേശനത്തിന്മേലുള്ള സുരക്ഷാ നിയന്ത്രണങ്ങളും, മറ്റ് ആരാധനാലയങ്ങളിലേക്കുള്ള വിവേചനപരവും ഏകപക്ഷീയവുമായ വിലക്കുകളും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനുഷിക നിയമം, ചരിത്രപരവും നിയമപരവുമായ തല്‍സ്ഥിതി, ആരാധനാലയങ്ങളിലേക്കുള്ള സ്വതന്ത്ര പ്രവേശനം എന്ന തത്വം എന്നിവയുടെ ലംഘനം കൂടിയാണിത്.
നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമായ ഈ നടപടിയെയും, അല്‍അഖ്‌സ പള്ളിയിലും വിശ്വാസികള്‍ക്ക് നേരെയും ഇസ്‌റാഈല്‍ തുടരുന്ന പ്രകോപനപരമായ പ്രവൃത്തികളെയും പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും അപലപിക്കുന്നതായും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അധിനിവേശ ജറുസലേമിലോ അവിടുത്തെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലോ ഇസ്‌റാഈലിന് യാതൊരു പരമാധികാരവുമില്ലെന്നും പ്രശ്താവന വ്യക്തമാക്കി.
അഖ്‌സ പള്ളിയുടെ മുഴുവന്‍ പ്രദേശവും മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ആരാധനാലയമാണെന്ന് വിദേശകാര്യ മന്ത്രിമാര്‍ ആവര്‍ത്തിച്ചു. ജോര്‍ദാന്‍ ഔഖാഫ്- ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജറുസലേം എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് അല്‍അഖ്‌സ മോസ്‌ക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് അല്‍അഖ്‌സ പള്ളിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കാനും പ്രവേശനം ക്രമീകരിക്കാനുമുള്ള പൂര്‍ണ്ണ നിയമപരമായ അധികാരമുള്ളതെന്നും അവര്‍ വ്യക്തമാക്കി.
അഖ്‌സ പള്ളിയുടെ കവാടങ്ങള്‍ അടച്ചിടുന്നത് ഉടനടി അവസാനിപ്പിക്കാനും, ജറുസലേമിലെ പഴയ നഗരത്തിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങള്‍ നീക്കാനും, പള്ളിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് മുസ്‌ലിം വിശ്വാസികളെ തടയുന്നത് നിര്‍ത്താനും മന്ത്രിമാര്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു.
ജറുസലേമിലെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കെതിരെയുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും ലംഘനങ്ങളും അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനെ നിര്‍ബന്ധിതരാക്കുന്ന ശക്തമായ നിലപാട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.

English Summary:  The Foreign Ministers of the United Arab Emirates, the Republic of Türkiye, the Arab Republic of Egypt, the Hashemite Kingdom of Jordan, the Republic of Indonesia, the Islamic Republic of Pakistan, the Kingdom of Saudi Arabia, and the State of Qatar condemn Israeli occupation authorities continued closure of the gates of Al-Aqsa Mosque / Al-Haram Al-Sharif to Muslim worshippers particularly during the holy month of Ramadan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  6 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  6 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  6 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  6 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  6 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  6 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  6 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  6 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  6 days ago