HOME
DETAILS

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ ആക്രമിക്കപ്പെട്ടത് 13 കപ്പലുകൾ

  
March 12, 2026 | 3:55 AM

Middle East conflict 13 ships attacked in Hormuz

തെഹ്‌റാൻ: ഹോർമുസ് കടലിൽ ഇതുവരെ ആക്രമിക്കപ്പെട്ടത് 13 കപ്പലുകൾ. ഇന്നലെ മാത്രം മൂന്ന് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായി. പ്രതിമാസം 3000 കപ്പലുകൾ കടന്നു പോകുന്ന ഹോർമുസ് കടലിടുക്ക് പശ്ചിമേഷ്യയിലെ സുപ്രധാന കപ്പൽചാലാണ്. ലോകത്തെ 20 ശതമാനം എണ്ണ കപ്പലുകളും കടന്നു പോകുന്നത് ഇതുവഴിയാണ്. 

ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഭൂരിഭാഗവും കൊണ്ടുപോകുന്നത് ഹോർമുസ് വഴിയാണ്. യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസിന്റെ കണക്കനുസരിച്ച് 13 കപ്പലുകളാണ് ഫെബ്രുവരി 28 ന് ഇറാൻ - ഇസ്‌റാഈൽ യുദ്ധം തുടങ്ങിയതു മുതൽ ആക്രമിക്കപ്പെട്ടത്. ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കൂടാതെ ഹോർമുസിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഒമാനിലെ ദുകം തുറമുഖത്തും കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണമുണ്ടായിരുന്നു. ഇതും ചേർക്കുമ്പോൾ ആക്രമിക്കപ്പെട്ട കപ്പലുകളുടെ എണ്ണം 17 ആയി. അതിനിടെ, ഒരു ഡ്രോൺ കടലിൽ തകർത്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago