HOME
DETAILS

കോവിഡ് 19: സഊദിയിൽ 15 പേർക്ക് കൂടി വൈറസ് ബാധ, വൈറസ് ബാധിതരുടെ എണ്ണം 133 ആയി ഉയർന്നു

  
backup
March 16 2020 | 20:03 PM

covid-19-patients-increased-in-saudi
     റിയാദ്: സഊദിയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 133 ആയി ഉയർന്നു. തിങ്കളാഴ്ച രാത്രി 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഏറ്റവും അവസാനം രോഗബാധ സ്ഥിരീകരിച്ചവരിൽ 13 പേരും സഊദി പൗരന്മാരാണ്. രണ്ടു പേർ വിദേശികളുമാണ്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണ് വിദേശികൾക്ക് വൈറസ് ബാധ കണ്ടെത്തിയത്. കൂടാതെ, മക്ക, കിഴക്കൻ പ്രവിശ്യ, ജിസാൻ എന്നിവിടങ്ങളിലും തിങ്കളാഴ്ച  വൈറസ് ബാധ സ്ഥിരീകരിച്ചു. 
     ജിദ്ദയിൽ അഞ്ചു പേർക്കാണ് തിങ്കളാഴ്ച വൈറസ് ബാധ കണ്ടെത്തിയത്. ഇവരിൽ നാല് പേരും സഊദി പൗരന്മാരാണ് ഒരാൾ അഫാഗിൻസ്ഥാൻ പൗരനുമാണ്. തലസ്ഥാന നഗരിയായ റിയാദിൽ നാല് കേസുകളും  സ്വദേശികളിലാണ് കണ്ടെത്തിയത്. ഇവർ എല്ലാവരും വിദേശ യാത്ര കഴിഞ്ഞെത്തിയവരാണ്. മക്കയില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഒരാള്‍ ഈജിപ്ഷ്യൻ പൗരനും മറ്റൊരാൾ തുര്‍ക്കിയില്‍ നിന്നെത്തിയ സ്വദേശിയുമാണ്. കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലും ദഹ്റാനിലും പടിഞ്ഞാറൻ മേഖലയിലെ ജിസാനിലും ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്. അതേസമയം, സഊദിയിൽ ആകെ സ്ഥിരീകരിച്ച 133 കേസുകളില്‍ 73 പേർ സ്വദേശികളും 60 വിദേശികളുമാണ്. വിദേശികളിൽ 49 പേർ ഈജിപ്ത് പൗരന്മാരാണ്. കൂടാതെ, രണ്ട് അമേരിക്കൻ പൗരന്മാരും രണ്ട് ബഹ്റൈന്‍ സ്വദേശികളും ഫിലിപ്പീൻസ്,  ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്പെയിൻ,  ഫ്രാൻസ്, ലബനോന്‍, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
       അതിനിടെ, ഇന്ന് മൂന്ന് പേർ കൂടി അസുഖത്തിൽ നിന്നും മോചിതരായതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, സഊദിയിൽ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്. വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളോട് പരമാവധി സമയം വീടുകളില്‍ കഴിയാൻ ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അല്‍ റബീഅ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago
No Image

ഹൈദരാബാദിൽ ഭക്ഷ്യവിഷബാധ ; റോഡരികിൽ നിന്ന് മോമോസ് കഴിച്ച് ഒരാൾ മരിച്ചു; 25 പേർ ആശുപത്രിൽ

National
  •  a month ago
No Image

മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു

Kerala
  •  a month ago