ആനന്ദ് തെല്‍തുംദെയെ പൊലിസ് അറസ്റ്റ് ചെയ്തു; കോടതി മോചിപ്പിച്ചു
മുംബൈ: അറസ്റ്റില്‍നിന്ന് പരിരക്ഷ നല്‍കി സുപ്രിംകോടതി വിധിയുണ്ടായിട്ടും സാമൂഹിക പ്രവര്‍ത്തകനും ദലിത് പണ്ഡിതനുമായ ആനന്ദ് തെല്‍തുംദെയെ പൂനെ പൊലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ തെല്‍തുംദെയെ കോടതി വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ആനന്ദ് തെല്‍തുംദെയെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ജനുവരി 14ന് സുപ്രിംകോടതി നാല് ആഴ്ചത്തേക്ക് തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിരുന്നു.
തെല്‍തുംദെയെ വിട്ടയക്കണമെന്ന് പ്രത്യേക സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടപടി. അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തിന് സുപ്രിംകോടതി പരിരക്ഷ നല്‍കിയിട്ടുണ്ടെന്ന് അഡിഷനല്‍ സെഷന്‍സ് ജഡ്ജി കിഷോര്‍ വദാനെ ചൂണ്ടിക്കാട്ടി.
പരിരക്ഷയുണ്ടായിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധവും അനധികൃതവുമാണെന്ന് കോടതി പറഞ്ഞു. കോടതി വിധി സ്വാഗതം ചെയ്യുകയാണെന്ന് മോചിതനായതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പൊലിസ് അറസ്റ്റ് നാടകം ചോദ്യം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കുന്ന കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കോടതി തെല്‍തുംദെയ്ക്ക് അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി 11ന് വരെയാണ് സുപ്രിംകോടതി അനുവദിച്ച സംരക്ഷണത്തിന്റെ കാലാവധി.
എന്നാല്‍ തെല്‍തുംദെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തെല്‍തുംദെയ്‌ക്കെതിരെ മതിയായ തെളിവുകള്‍ പൊലിസിന്റെ കൈവശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഡിഷണല്‍ സെഷന്‍സ് ജഡ്ജി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും തെല്‍തുംദെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. പൂനെ കോടതി വിധിക്കെതിരേ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തെല്‍തുംദെയുടെ കൗണ്‍സില്‍ പറഞ്ഞിരുന്നു. ഭീമ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശോമ സെന്‍, സുരേന്ദ്ര ഗാദ്‌ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ജൂണില്‍ പുനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2018 ഓഗസ്റ്റില്‍ ഗൗതം നാവ്‌ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.ജനുവരി ഒന്നിന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."