ജന്മനാ കരള്‍രോഗം; ചികിത്സക്കായി കാരുണ്യംതേടി പിഞ്ചുകുഞ്ഞ്
തിരുവനന്തപുരം: ജന്മനാ കരള്‍രോഗം ബാധിച്ച എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ചികിത്സക്കായി സഹായം തേടുന്നു. നേമം ഇടയ്‌ക്കോട് കളത്തറക്കോണം മാലവിള വീട്ടില്‍ എം.എസ് ഷിബുവിന്റെ മകന്‍ എട്ടുമാസം മാത്രം പ്രായമുള്ള എബിനാണ് ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് സുമനസുകളില്‍നിന്ന് ചികിത്സാ സഹായത്തിനായി കാത്തിരിക്കുന്നത്.
എസ്.എ.ടി ആശുപത്രിയില്‍ ജനിച്ച കുഞ്ഞ് അന്നു മുതല്‍തന്നെ ചികിത്സയിലാണ്. ഉടന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ വന്നാല്‍ ജീവന്‍ നിലനിര്‍ത്തുകതന്നെ അസാധ്യമാണെന്നാണ് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിരിക്കുന്നത്.
കരള്‍ മാറ്റിവയ്ക്കലിന് ഏകദേശം 25 ലക്ഷത്തിലധികം രൂപ ചെലവുവരുമെന്നതിനാല്‍ എന്തുചെയ്യുമെന്നറിയാതെ ഉഴലുകയാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ ഷിബു. തുച്ഛമായ വരുമാനംകൊണ്ട് രണ്ടുമക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ പുലര്‍ത്തുന്നതിനുതന്നെ പാടുപെടുന്ന ഈ യുവാവ് മകന്റെ ജീവനുവേണ്ടി കാരുണ്യത്തിനായി പ്രാര്‍ഥിക്കുകയാണ്.
മകന്റെ ചികിത്സക്കായി നേമത്തെ കനറാ ബാങ്ക് ശാഖയില്‍ 2995108004687 എന്ന നമ്പറില്‍ (ഐ.എഫ്.എസ്.സി: സിഎന്‍ആര്‍ബി002995) അക്കൗണ്ട് തുറന്നിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."