ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടുന്നു
കൊട്ടിയം: ജില്ലയില്‍ ജോലിക്കെത്തുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഉണ്ടായ ഈ വര്‍ധന നാട്ടുകാരില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത്, നെടുമ്പന, തൃക്കോവില്‍വട്ടം, പരവൂര്‍, നെടുങ്ങോലം പ്രദേശങ്ങളില്‍ ഇവരുടെ എണ്ണം ഭീതിജനകമാം വിധം വര്‍ധിച്ചിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൗനത്തിലാണ്.
ജില്ലയില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാനക്കാരുടെ കണക്കുകള്‍ അധികൃതരുടെ കൈവശമില്ല. ഇവരില്‍ 15 ശതമാനത്തോളം വരുന്നവര്‍ മാത്രം കൊട്ടിയം, ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനുകളില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയിട്ടുണ്ടെന്നേ അധികാരികള്‍ക്കും അറിയൂ. ജില്ലയില്‍ ചാത്തന്നൂര്‍, കൊട്ടിയം, മുട്ടയ്ക്കാവ്, കണ്ണനല്ലൂര്‍, പാലമുക്ക്, ചേരീക്കോണം, കുളപ്പാടം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി പേരാണ് കെട്ടിടനിര്‍മാണ ജോലിയ്ക്കായി തമ്പടിച്ചിരിക്കുന്നത്.
ഇവരെ ഏജന്റുമാരാണ് കൊണ്ടുവരുന്നത്. പത്തുവര്‍ഷത്തിനിടെ കൊല്ലത്തും കൊട്ടിയത്തും മുട്ടയ്ക്കാവിലും നടന്ന ക്രൂരമായ കൊലപാതകങ്ങളില്‍ പലതിലും പ്രതികള്‍ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു.
കൊലചെയ്യപ്പെട്ടവരും അന്യസംസ്ഥാനക്കാരായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ കഞ്ചാവ് കച്ചവടവും നടത്തുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."