അനിശ്ചിതത്വം നീങ്ങാതെ...
ഹോക്കി: ജൂനിയര്‍,
സബ് ജൂനിയര്‍
മത്സരങ്ങള്‍ മാറ്റിവച്ചു
ന്യൂഡല്‍ഹി: അടുത്ത മാസം 10 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ ജൂനിയര്‍, സബ് ജൂനിയര്‍ ഹോക്കി മത്സരങ്ങളും മാറ്റിവച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ഹോക്കി ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് മീറ്റിങ്ങിലാണ് തീരുമാനം. ഏപ്രില്‍ അവസാനത്തോടെ പുനക്രമീകരണം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പങ്കുവച്ചു.
ബംഗ്ലാദേശ്- പാകിസ്താന്‍ പരമ്പര മാറ്റിവച്ചു
കറാച്ചി: പാകിസ്താനും ബംഗ്ലാദേശും തമ്മില്‍ കറാച്ചിയില്‍ നടക്കാനിരുന്ന ഏകദിന- ടെസ്റ്റ് പരമ്പരയുടെ മത്സരങ്ങള്‍ മാറ്റിവച്ചു. നേരത്തേ ഈ മാസം 29ന് ബംഗ്ലാദേശ് ടീം പാകിസ്താനില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് ഭീതിയോടെ ആ പര്യടനം ഉപേക്ഷിച്ചു. ഏകദിനം ഒന്നിനും ടെസ്റ്റ് അഞ്ചിനുമാണ് നിശ്ചയിച്ചിരുന്നത്.
ഫെബ്രുവരിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ ഇന്നിങ്‌സിനും 44 റണ്‍സിനും ജയിച്ചിരുന്നു. അതേസമയം, പാകിസ്താനില്‍ നടത്താനിരുന്ന പാകിസ്താന്‍ കപ്പും മാറ്റിവച്ചിട്ടുണ്ട്.
കായിക മന്ത്രിയുടെ ജപ്പാന്‍
സന്ദര്‍ശനം നീട്ടിവച്ചു
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ തയാറെടുപ്പ് അറിയിക്കാനായി തീരുമാനിച്ച കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജുവിന്റെയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെയും ജപ്പാന്‍ സന്ദര്‍ശനം കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിവച്ചു. ഈ മാസം 25 മുതല്‍ 29 വരെയായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മാറ്റിവച്ച സന്ദര്‍ശന തിയതി പിന്നീട് അറിയിക്കും.
ഐ.ഒ.സി പ്രസിഡന്റ് നരേന്ദ്ര ബത്ര, സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത, ബോക്‌സിങ് ഫെഡറേഷന്‍ പ്രസിഡന്റ് അജയ് സിങ്, സ്‌പോര്‍ട്‌സ് സെക്രട്ടറി രാധേ ശ്യാം ജുലാനിയ, സായ് ഡയരക്ടര്‍ ജനറല്‍ സന്ദീപ് പ്രധാന്‍ എന്നിവരും കായികമന്ത്രിയോടൊപ്പം ടോക്കിയോയിലേക്ക് അനുഗമിച്ചിരുന്നു.
നിലവില്‍ 70ല്‍ കൂടുതല്‍ താരങ്ങളാണ ഇന്ത്യയില്‍നിന്ന് ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്.
ഇത്തവണ 125 താരങ്ങളെ ടോക്കിയോയിലേക്ക് അയക്കുമെന്ന് കായിക മന്ത്രാലയവും ഒളിംപിക്‌സ് അസോസിയേഷനും പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സിന്റെ അനിശ്ചിതത്വം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."