ബാണാസുര സാഗര്‍ ഡാമില്‍ ബോട്ടിനും ബോട്ട് ജെട്ടിക്കും തീപിടിച്ചു
പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമില്‍ ബോട്ടിനും ബോട്ട് ജെട്ടിക്കും തീ പിടിച്ചു. അപകടത്തില്‍ ബോട്ട് ഡ്രൈവറായിരുന്ന കുറ്റ്യാടി പലേരി സ്വദേശി പൂനത്തില്‍ ഭാസ്കരന് പരുക്കേറ്റു. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ബോട്ടിന് തീ പിടിച്ചത്. തുടര്‍ന്ന് ബോട്ടിന് അടുത്ത് കിടന്നിരുന്ന ജെട്ടിക്കും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചോളം പേര് വെള്ളത്തിലേക്ക് എടുത്തു ചാടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ബോട്ട് ഡ്രൈവറായിരുന്ന കുറ്റ്യാടി പലേരി സ്വദേശി പൂനത്തില്‍ ഭാസ്കരനെ പരുക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസ്കരന്റെ മുഖത്തും നെഞ്ചിനും കാലിലും തീ ആളി പിടിച്ചിരുന്നു. അവധി ദിവസം ആയതിനാല്‍ നിരവധി സഞ്ചാരികളാണ് ബാണാസുര സാഗര്‍ ഡാമില്‍ ഉണ്ടായിരുന്നത്. തീ പിടിച്ച ബോട്ടുകള്‍ ബാണാസുര ഡാം ഉദ്യോഗസ്ഥരും കല്‍പ്പറ്റയില്‍ നിന്ന് വന്ന ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്ന് തീ അണച്ചു. കല്‍പ്പറ്റ ഫയര്‍ഫോഴ്സിലെ അസിസ്റ്റന്റ് ഓഫീസര്‍ റ്റി.പി രാമചന്ദ്രന്, റ്റി.പി വിനോദ്, കെ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."