HOME
DETAILS
MAL
മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്ര ചെയ്തവരും സമ്പര്‍ക്കം പുലര്‍ത്തിയവരും നേരിട്ട് ആശുപത്രിയില്‍ പോവരുതെന്ന് ജില്ലാ കളക്ടര്‍
backup
March 17 2020 | 07:03 AM
മലപ്പുറം: അരീക്കോട്, വാണിയമ്പലം സ്വദേശിനികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് ഒന്‍പതിന് എയര്‍ ഇന്ത്യയുടെ 960 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരും മാര്‍ച്ച് 12ന് എയര്‍ ഇന്ത്യയുടെ 964 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പര്‍ക്ക പുലര്‍ത്തിയവരും ഒരു കാരണവശാലും നേരിട്ട് ആശുപത്രിയില്‍ പോകരുതെന്ന് ജില്ലാകലക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു. അവര്‍ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ 04832737858, 04832737857, 04832733251, 04832733252, 0483 2733253 എന്നിവയുമായി ഉടന്‍ ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."