തെയ്യപ്പാറയില്‍ സമാധാനം ഉറപ്പാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം
കോടഞ്ചേരി: തെയ്യപ്പാറയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുന:സ്ഥാപിക്കാനും കോടഞ്ചേരി എസ്.ഐ കെ.ടി ശ്രിനിവാസന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. യോഗത്തിന്റെ തീരുമാന പ്രകാരം സോഷ്യല്‍ മീഡിയ വഴി പരസ്പരം നടത്തുന്ന അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കും രാത്രി ഒന്‍പതിന് ശേഷം പുറമെ നിന്നുള്ളവര്‍ അനാവശ്യമായി പ്രദേശത്ത് വരികയോ അങ്ങാടിയിലോ പരിസരത്തോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യില്ലെന്നും തീരുമാനമെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, മെംബര്‍ സജിനി രാമന്‍ കുട്ടി, സണ്ണി കാപ്പാട്ടുമല, വിന്‍ സെന്റ് വടക്കെ മുറി (കോണ്‍ഗ്രസ്), ഇബ്‌റാഹിം തട്ടൂര്‍, അബൂബക്കര്‍ മൗലവി (മുസ്‌ലിംലീഗ്), സിജി ആന്റണി, കെ.എ.ജോണ്‍, രജ്ഞിത്ത് (സി.പി.എം) ബേബി വടക്കേല്‍ (ബി.ജെ.പി) സി.ടി അശ്‌റഫ്, അനസ് ഗുരിക്കള്‍, അസീസ് അടിവാരം (എസ്.ഡി.പി.ഐ) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."