പൊതുവിദ്യാഭ്യാസത്തോടുള്ള മനോഭാവം മാറ്റാന്‍ സാധിച്ചത് നേട്ടം: മന്ത്രി ശശീന്ദ്രന്
കോഴിക്കോട്: ജനങ്ങള്‍ക്കിടയില്‍ പൊതുവിദ്യാഭ്യാസ മേഖലയോടുള്ള മനോഭാവം മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. നവകേരള മിഷന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആദ്യഘട്ടത്തിന്റെ ഭാഗമായി ഒരു മണ്ഡലത്തില്‍ ഹൈസ്കൂള്‍, യു.പി എന്നിവയില്‍ ഒന്ന് വീതം ഹൈടെക്കായി മാറ്റിക്കൊണ്ടിരിക്കുകയാണ്. എലത്തൂര്‍ മണ്ഡലത്തില്‍ യു.പി വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പടിഞ്ഞാറ്റുംമുറി ജി.യു.പി സ്കൂളിലെ ആദ്യഘട്ട പ്രവൃത്തിക്ക് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന നാല് ക്ലാസ്മുറികളുടെ പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."