രാജ്യസഭാ സീറ്റ്: മുന്‍ ചീഫ് ജസ്റ്റിനെതിരേ വിരമിച്ച ജസ്റ്റിസുമാര്‍, തീരുമാനം ജുഡീഷ്യറിയുടെ വിശ്വാസത്തെ തകര്‍ക്കുന്നതെന്നും വിമര്‍ശനം
ന്യുഡല്‍ഹി: മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ജസ്റ്റിസ് കുര്യന് ജോസഫും രംഗത്ത്. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണെന്നും ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പിടിച്ചു കുലുക്കുന്ന നടപടിയാണെന്നും ജസ്റ്റിസ് കുര്യന് ജോസഫ്.
'ഇന്ത്യയുടെ ഭരണഘടനയുടെ അടിത്തറയ്ക്ക് തന്നെ ഭീഷണി ഉയര്‍ന്ന ഘട്ടത്തിലാണ് ഞാന്‍ ജസ്റ്റിസുമാരായ ചെലമേശ്വറിനും രഞ്ജന്‍ ഗൊഗോയിക്കും മദന്‍ ബി ലോകൂറിനുമൊപ്പം പത്രസമ്മേളനം നടത്തിയത്. ആ ഭീഷണി കുറേക്കൂടി ശക്തമാണ് ഇപ്പോഴെന്ന് ഞാന്‍ കരുതുന്നു. ഇതുകൊണ്ടാണ് വിരമിച്ച ശേഷം മറ്റൊരു സ്ഥാനവും ഞാന്‍ ഏറ്റെടുക്കാതിരുന്നതെന്നും ജസ്റ്റിസ് കുര്യന് ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജ്യസഭാ നാമനിര്‍ദ്ദേശം സ്വീകരിക്കാനുള്ള മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനം സാധാരണക്കാരന് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസത്തെ തകര്‍ക്കുന്നതാണ്.'
നേരത്തെ, ജസ്റ്റിസ് മദന്‍ ബി ലോകുറും മുന്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കുര്യന് ജോസഫും വിമര്‍ശനവുമായി രംഗത്തെത്തിയത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ അസാധാരണ പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ മൂവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."