HOME
DETAILS
MAL
കോവിഡ് 19: മക്ക, മദീന ഹറമുകളൊഴികെ രാജ്യത്തെ പള്ളികളിൽ ജുമുഅയും ജമാഅത്തും നിർത്തിവെച്ചു
backup
March 17 2020 | 16:03 PM
റിയാദ്: സഊദിയിൽ പള്ളികളില്‍ വെച്ചുള്ള പ്രാര്‍ഥനകള്‍ നിര്‍ത്തി വെച്ചു. മക്ക, മദീന ഹറമുകൾ ഒഴികെയുള്ള പള്ളികളിലാണ് ഇത് നടപ്പിലാക്കുന്നത്. എന്നാൽ, പള്ളികളില്‍ ബാങ്കുവിളി തുടരാനും പ്രാര്‍ഥന താമസസ്ഥലത്ത് നടത്താനും നിര്‍ദേശം നൽകിയിട്ടുണ്ട്. സഊദി പണ്ഡിത സഭയുടേതാണ് തീരുമാനം. വെള്ളിയാഴ്ച ജുമുഅയടക്കം നടത്തരുതെന്നാണ് പണ്ഡിത സഭയുടെ തീരുമാനം. പള്ളിയുടെ വാതിലുകള്‍ അടച്ചിടുമെങ്കിലും കൃത്യസമയത്ത് ബാങ്കുവിളി തുടരും. ഈ സമത്ത് വീടുകളില്‍ വെച്ച് നിസ്‌കരിക്കൂവെന്ന പ്രത്യേക അറിയിപ്പുമുണ്ടാകും. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഊദി പണ്ഡിത സഭയാണ് തീരുമാനം എടുത്തത്. ചൊവ്വാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷമാണ് റിയാദിൽ വെച്ച് സഊദി പണ്ഡിത സഭ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സമാന തീരുമാനം എടുത്തിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളായതിനാല്‍ പതിനായിരക്കണക്കിന് പള്ളികളാണ് സഊദിയടക്കമുള്ള ഓരോ ഗള്‍ഫ് രാജ്യങ്ങളിലുമുള്ളത്. ഇതിനാൽ തന്നെ പള്ളികളിൽ ഏറ്റവും കൂടുതല്‍ പേര്‍ ഒരേ സമയം സംഗമിക്കുന്ന ഇടമെന്നതിനാലാണ് വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി കൂട്ടമായുള്ള നിസ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
നേരത്തെ, പള്ളികളില്‍ അംഗശുദ്ധിക്ക് ഉപയോഗിക്കുന്ന ശുചീകരണ മുറികളും വാഷ്റൂമുകളും അടച്ചു പൂട്ടാന്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതോടൊപ്പം, രാജ്യത്തെ മുഴുവൻ പള്ളികളിലെയും കുടിവെള്ള സൗകര്യവും താൽക്കാലികമായി ഒഴിവാക്കാനും നിർദേശമുണ്ട്. കൂടാതെ, രാജ്യത്തെ പള്ളികളിൽ ശൗചാലയങ്ങളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും അടച്ചുപ്പൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ പള്ളികൾ മുഖേന കോവിഡ് ബാധിച്ചതായി ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്നും വൈറസ് പടരുന്നത് തടയുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും പള്ളികൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, പുതിയ തീരുമാനത്തിൽ നിന്നും മക്കയിലെയും മദീനയിലേയും ഹറമുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ അഞ്ചു നേരത്തെ നിസ്കാരങ്ങളും പ്രാര്‍ഥനാ കര്‍മങ്ങളും പതിവുപോലെ നടക്കും. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി തുടക്കത്തിൽ തന്നെ ഉംറ തടയുകയും ഹറം ഒഴിപ്പിച്ചു അണുനശീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴും ഉംറ തടസം നില നിൽക്കുന്നുണ്ടെകിലും ത്വവാഫ് ചെയ്യുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, മക്കയിലേക്ക് പുറമെ നിന്ന് ആരെയും കടത്തിവിടുന്നില്ല.
അതേസമയം, ഉംറയും സിയാറത്തും നിര്‍ത്തിവെച്ചതുള്‍പ്പെടെ കോവിഡ് 19 നേരിടുന്നതിന് സഊദി അറേബ്യ കൈക്കൊള്ളുന്ന നടപടികള്‍ ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമാണെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സമിതി അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആലുശൈഖ് പ്രസ്താവിച്ചു. മനുഷ്യ ജീവനുകളും ആരോഗ്യവും സംരക്ഷിക്കുകയെന്നത് ഇസ്‌ലാമിക അധ്യാപനങ്ങളുടെ ഭാഗമാണെന്നും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുമാണ് കൊറോണ ജാഗ്രതയുടെ ഭാഗമായി രാജ്യം സ്വീകരിക്കുന്ന നടപടികളെന്നും അദ്ദേഹം സഊദി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."