മെഡിക്കല്‍ കോളജ്: കെ.സി.വൈ.എം പിച്ചതെണ്ടല്‍ സമരം നടത്തി
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് വിഷയത്തിലെ അധികൃതരുടെ മെല്ലെപ്പോക്ക് നയത്തിനെതിരേ കെ.സി.വൈ.എം മാനന്തവാടി രൂപത കല്‍പ്പറ്റ ടൗണിലൂടെ പ്രതിഷേധ റാലിയും പിച്ചതെണ്ടല്‍ സമരവും നടത്തി.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുമെന്നു പറഞ്ഞിരുന്നെങ്കിലും ഓരോ വര്‍ഷത്തെയും ബജറ്റ് അവതരിപ്പിക്കുമ്പോഴും തുടര്‍ച്ചയായി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നു കെ.സി.വൈ.എം ആരോപിച്ചു. വയനാട് മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ ഏറ്റെടുത്ത 50 ഏക്കര്‍ ഭൂമി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം അനുയോജ്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആ ഉദ്യമം ഉപേക്ഷിക്കുകയാണെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ റിപ്പോര്‍ട്ട് പൊതുജനത്തിന് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. പ്രതിഷേധ പ്രകടനത്തിന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് എബിന്‍ ഫിലിപ് മുട്ടപ്പള്ളി അധ്യക്ഷനായി. ഫാ. റോബിന്‍ പടിഞ്ഞാറയില്‍ ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം മുന്‍ ഡയരക്ടര്‍ ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അനീഷ് ഓമക്കര മുഖ്യപ്രഭാഷണം നടത്തി. ഫാ. വിനോദ് പാക്കനിക്കുഴി, ഫാ. അനീഷ് കാട്ടാംകോട്ടില്‍, ഫാ. പോള്‍ വാഴപ്പിള്ളില്‍, സി. സ്മിത, ജിയോ മച്ചുകുഴിയില്‍, ടിബില്‍ പാറക്കല്‍, ജിജോ പൊടിമറ്റത്തില്‍, ആല്‍ഫിന്‍ അമ്പാറയില്‍, അലീന, അഭിലാഷ്, ജോബിന്‍ ഇല്ലിക്കല്‍, അഭിനന്ദ് സംസാരിച്ചു
വയനാടന്‍ ജനതയെ സര്‍ക്കാര്‍ അവഹേളിക്കുന്നതിന്റെ പ്രതീകമായി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് വേണ്ടി പിച്ച എടുക്കുന്ന കര്‍മം കെ.സി.വൈ.എം രൂപത ഡയരക്ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറയില്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."