യാത്രാ വിലക്കിനിടയിലും ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രക്ക് അനുമതി
തിരുവനന്തപുരം: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോഴും ഉദ്യോഗസ്ഥര്‍ക്ക് വിദേശസഞ്ചാരത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. കെ.എസ്.ഡി.പി ഡയരക്ടര്‍ എം.ജി രാജമാണിക്യം ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍, ജലനിധി എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ജോഷി നിര്‍മയി ശശാങ്ക്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രിയുടെ ഓഫിസിലെ ക്ലര്‍ക്ക് ജയശ്രീതങ്കം എന്നിവര്‍ക്കാണ് വിദേശയാത്ര നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇവര്‍ എല്ലാവരുടേതും സ്വകാര്യ സന്ദര്‍ശനമാണെങ്കിലും പൊതുവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഇവര്‍ക്ക് ബാധകമല്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. എം.ജി രാജമാണിക്യം ലണ്ടനിലേക്കാണ് പോകുന്നത്.
ഏപ്രില്‍ നാല് മുതല്‍ 18വരെ യാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. സത്യജിത് രാജനും ഒമ്പത് ദിവസത്തേക്കുള്ള യാത്രാ അനുമതിയാണ് നല്‍കിയത്.
ജോഷി നിര്‍മ്മയി ശശാങ്ക് റഷ്യയിലേക്കാണ് പോകുന്നത്. അടുത്തമാസം ഒന്‍പത് മുതല്‍ അഞ്ച് ദിവസത്തേക്കാണ് യാത്ര. ജയശ്രീതങ്കം നാളെ മുതല്‍ 43 ദിവസത്തെ ദുബൈ സന്ദര്‍ശനത്തിനാണ് പോകുന്നതെന്ന് അവര്‍ക്കുള്ള യാത്രാ അനുമതിയില്‍ പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."