HOME
DETAILS
MAL
സി.ജി.എല്‍ ടയര്‍ 1 പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ടു
backup
March 17 2020 | 19:03 PM
മാര്‍ച്ച് മൂന്നുമുതല്‍ ഒന്‍പതുവരെ നടത്തിയ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) ടയര്‍ 1 പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ടു. ഉദ്യോഗാര്‍ഥികള്‍ക്ക് അവരവര്‍ രേഖപ്പെടുത്തിയ ഉത്തരങ്ങളും ഉത്തരസൂചികയ്‌ക്കൊപ്പം ഡൗണ്‍ലോഡ് ചെയ്യാം.
എസ്.എസ്.സി പുറത്തിറക്കിയ ഉത്തരസൂചികയിലെ ഏതെങ്കിലും ചോദ്യത്തില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനും അവസരമുണ്ട്. അത്തരത്തില്‍ ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനൊപ്പവും 100 രൂപ അടയ്‌ക്കേണ്ടി വരും. ഈ മാസം 21 വരെയാണ് ഇതിനുള്ള അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."