HOME
DETAILS

കൊവിഡ് 19: സഊദിയിൽ സ്വകാര്യ മേഖല ജീവനക്കാർക്കും അവധി

  
backup
March 18 2020 | 05:03 AM

covid-saudi-news-4575514-18-03-2020

     റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് രണ്ടാഴ്ച്ച കാലത്തെ അവധി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്കും അവധി പ്രഖ്യാപിച്ചു. സഊദി തൊഴിൽ സാമൂഹിക മാനവ ശേഷി മന്ത്രാലയമാണ് 15 ദിവസത്തെ നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ 15 ദിവസത്തേക്കുള്ള അവധിയിൽ വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. വിവിധ കമ്പനികളുടെ മെയിന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ ഹാജരാകാന്‍ പാടില്ല. പകരം വീട്ടിലിരുന്നാണ് ജോലി ചെയ്യേണ്ടത്. കൂടാതെ, സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫീസില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. ശാഖ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 40 ശതമാനമായി കുറകാണാന് നിർദേശം. പകരം താമസസ്ഥലത്തുവെച്ച് ജോലി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിർദേശിച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. താമസ സ്ഥലങ്ങളിലോ ജോലി സ്ഥലത്തോ താപനില പരിശോധന സംവിധാനമുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും നിർദേശമുണ്ട്..
         ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസമുണ്ടെങ്കില്‍ ഓഫീസില്‍ പ്രവേശിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണം, മരുന്ന്, ചരക്കു നീക്കം എന്നീ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കിലും നാല്‍പതിലധികം ജീവനക്കാരുണ്ടെങ്കില്‍ മന്ത്രാലയ നിർദേശങ്ങൾ പൂര്ണമായും പാലിക്കണം.
     ഗര്‍ഭിണികള്‍, അസുഖ ലക്ഷണമുള്ളവര്‍, ഗുരുതര അസുഖമുള്ളവര്‍, 55 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും 14 ദിവസത്തെ ലീവ് നല്‍കണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് ഇവരുടെ ആകെയുള്ള അവധികളില്‍ നിന്ന് കുറക്കാനും പാടില്ലെന്നും മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. ലീവ് അനുവദിക്കാതിരിക്കുകയോ മന്ത്രാലയ നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago