ഇ അഹമ്മദിന്റെ നയതന്ത്രജ്ഞത പഠന വിധേയമാക്കണം: സഊദി മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന
റിയാദ്: നയതന്ത്ര രംഗത്ത് ലോകത്തിനു മുന്നില്‍ ഇ അഹമ്മദ് കാണിച്ചത് വേറിട്ടതായിരുന്നുവെന്നും ഭരണ രംഗത്തുള്ളവരും രാഷ്ട്രീയക്കാരും ഇത് പഠന വിധേയമാക്കണമെന്നും സഊദിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറഞ്ഞു. 'നയതന്ത്ര ഇതിഹാസം ഇ.അഹമദ്' എന്ന തലക്കെട്ടില്‍ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദേഹത്തിന്റെ നയതന്ത്രജ്ഞതക്ക് നല്ലൊരു ഉദാഹരണമായിരുന്നു സഊദി ഭരണാധികാരിയായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ഇന്ത്യയിലെത്തിച്ചത്. കേരളീയര്‍ അദ്ദേഹത്തെ സ്മരിക്കുന്നതോടൊപ്പം അദ്ദേഹം എങ്ങനെയാണ് ഈ വിജയപീഠത്തിലേക്ക് നടന്ന് കയറിയതെന്ന് പഠിക്കുകയും ആ മാതൃക പകര്‍ത്തുകയും വേണമെന്ന് അല്‍ മഈന ആവശ്യപ്പെട്ടു.
അറബ് ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് പി.എം.എ. ഗഫൂര്‍ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ വിഷയം അവതരിപ്പിച്ചു. ജെ.എന്‍.എച്ച് മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി, പ്രഫ. ഇസ്മാഈല്‍ മരുതേരി, കെ. മുഹമ്മദ് കുട്ടി, കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, വൈസ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍, നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ്, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഹക്കീം പാറക്കല്‍, മുസ്തഫ വാക്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
വിശുദ്ധ ഖുര്‍ആന്റെ ഏവും വലിയ കൈയെഴുത്ത് പ്രതി തയാറാക്കി മസ്ജിദുന്നബവി ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പെരിന്തല്‍മണ്ണ സ്വദേശി മമ്മദ് ചാത്തോലി പറമ്പിലിനെയും, നാലായിരത്തിലേറെ ഗാനങ്ങള്‍ രചിച്ച മന്‍സൂര്‍ കിളിനക്കോടിനെയും ചടങ്ങില്‍ ആദരിച്ചു.
വൈസ് പ്രസിഡന്റ് നാസര്‍ കാടാമ്പുഴ ഖിറാഅത്ത് നടത്തി. കെ.എം.സി.സി മലപ്പുറം ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ടി ജുനൈസ് സ്വാഗതവും സെക്രട്ടറി ജലാല്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."