അര്‍ഹതയുള്ള എല്ലാവര്‍ക്കും ഭൂമിയുടെ അവകാശം നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കൊല്ലം: അര്‍ഹതയുള്ള എല്ലാവര്‍ക്കും ഭൂമിയുടെ അവകാശം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം കലക്‌ട്രേറ്റില്‍ നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷത്തിനിടെ 103681 പട്ടയങ്ങളാണ് നല്‍കാനായത്. അര്‍ഹതയുള്ള കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഭൂപരിഷ്‌കരണ നിയമം ഫലപ്രദമായി നടപ്പാക്കാനാകുന്നതാണ് സുപ്രധാന നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം, കരനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലെ 161 പട്ടയങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. കന്റോണ്‍മെന്റ് സ്വദേശികളായ നൂര്‍ജഹാനും ഷെരീഫും ആദ്യപട്ടയം മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
കലക്‌ട്രേറ്റിലെ പുതിയ കോണ്‍ഫറന്‍സ് ഹാളിന്റെ സമര്‍പ്പണം വനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. പുനലൂരില്‍ പുതിയ റവന്യൂ ഡിവിഷന്‍ അനുവദിച്ചും ജില്ലാ ആസ്ഥാനത്ത് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയും ഭരണനിര്‍വഹണം സുഗമമാക്കുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് മന്ത്രിസഭയുടെ ആയിരം ദിനത്തിനുള്ളില്‍ തന്നെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, എം.എല്‍.എമാരായ എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, സബ് കലക്ടര്‍ എ. അലക്‌സാണ്ടര്‍, എ.ഡി.എം. ബി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."