കോഴിക്കോട് പാളയം മുഹ്യുദ്ദീന്‍ പള്ളിയിലും പട്ടാള പള്ളിയിലും പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ജമാഅത്ത് നിസ്കാരം തത്കാലത്തേക്ക് നിര്‍ത്തി
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളിയായ പാളയം മുഹ് യുദ്ദീന്‍ ജൂമുഅത്ത് പള്ളിയിലും ബുധന്‍ മുതല്‍ ജമാഅത്ത്, ജുമുഅ നമസ്ക്കാരങ്ങള്‍ ഉണ്ടാവില്ല.പള്ളി പരിപാലന കമ്മിറ്റി യോഗമാണ് നാളെ മുതല്‍ പള്ളി അടച്ചിടുവാന്‍ തീരുമാനിച്ചതെന്ന് കമ്മിറ്റി പ്രസിഡന്റ് എസ്. മുഹമ്മദ് യൂനുസും ജോ. സെക്രട്ടറി സി. ഒ സഫറും അറിയിച്ചു.
കോഴിക്കോട് പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്ക്കാരവും ജുമുഅയും ഇനിയൊരറിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെക്കാന്‍ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി കമ്മിറ്റി പ്രസിഡന്റ് ടി പി എം സാഹീറും സെക്രട്ടറി ജങ അബ്ദുള്‍ കരീം പറഞ്ഞു.
കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ പൊതു കൂട്ടം കൂടല്‍ നടത്തുന്നത് ഒഴിവാക്കുവാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പട്ടാള പള്ളിയില്‍ സുബ്ഹി നമസ്ക്കാരം മുതല്‍ പൊതുജനങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന നിര്‍ത്തിവെക്കുന്നത്. പൊതു നമസ്ക്കാരം ഉണ്ടാകില്ലെങ്കിലും അഞ്ചു നേരവും ബാങ്ക് വിളിക്കും. പള്ളി ഇമാം, ഇമാം അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവര്‍ മാത്രം നമസ്ക്കാരം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."