മന്ത്രിസഭയുടെ ആയിരം ദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും
തൊടുപുഴ: സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം 20 മുതല്‍ 27 വരെ ജില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന വിപണനമേള, വികസന സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടാകും. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കിയിലും പ്രദര്‍ശന വിപണനമേള നെടുങ്കണ്ടത്തുമാണ് നടത്തുക. എല്ലാ നിയോജകമണ്ഡലങ്ങളിലും വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും പൂര്‍ത്തിയായ പദ്ധതികളുടെ സമര്‍പ്പണവും ഇക്കാലയളവില്‍ നടത്തും. ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി എം.എം മണി ചെയര്‍മാനും ജില്ലാകലക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജോയിന്റ് കണ്‍വീനറുമാണ്. ഇതുനുപുറമെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളെയും തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരെയും ഉള്‍പ്പെടുത്തി ഉപസമിതികളും രൂപീകരിക്കും. ഉപസമിതികളുടെ രൂപീകരണം 6, 7 തീയതികളില്‍ നടക്കും. പരിപാടികളുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച ജില്ലാതല ഔദ്യോഗിക യോഗം എട്ടിന് രാവിലെ 11ന് കലക്ടറേറ്റില്‍ ചേരും.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ദിശാബോധം നല്‍കുന്ന വിഷയങ്ങളിലാണ് സെമിനാറുകള്‍ നടത്തുക. സര്‍ക്കാരിന് കീഴിലുള്ള അക്കാദമികളുടെയും കലാസാംസ്‌കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ സംഘാടനം സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി സന്തോഷ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗ്ഗീസ്, അനില്‍ കൂവപ്ലാക്കല്‍, സി.എം.അസീസ്, സണ്ണി ഇല്ലിക്കല്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല വകുപ്പുമേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."