HOME
DETAILS
MAL
'മദ്റസ പരീക്ഷകള്‍ മുന്‍കരുതലോടെ നടത്താം'
backup
March 18 2020 | 21:03 PM
തിരുവനന്തപുരം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അധ്യായന വാര്‍ഷാവസാനം നടത്തുന്ന മദ്റസ പരീക്ഷകള്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ ആസ്ഥാനങ്ങളില്‍ വിവിധ മത സംഘടനാ നേതാക്കളുമായി നടത്തിയ വിഡിയോ കോണ്‍ഫ്രന്‍സിലാണ് ഈ കാര്യം അറിയിച്ചത്.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ. ഉമര്‍ ഫൈസിയാണ് മദ്റസ പരീക്ഷ നടത്താന്‍ അനുമതി വേണമന്നാവശ്യപ്പെട്ടത്. ആവശ്യമായ മുന്‍ കരുതലോടെ പരീക്ഷകള്‍ നടത്താം എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
ജില്ലാ കേന്ദ്രങ്ങളില്‍ സമസ്തയെ പ്രതിനിധീകരിച്ച് വിവിധ നേതാക്കള്‍ പങ്കെടുത്തു. കാസര്‍കോട്ട് യു.എം അബ്ദുറഹ്മാന് മുസ്ലിയാര്, കണ്ണൂരില്‍ എ.കെ അബ്ദുല്‍ ബാഖി കെ. മുഹമ്മദ് ശരീഫ് ബാഖവി, കോഴിക്കോട്ട് ഉമര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മലപ്പുറത്ത് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഡ്വ. മുഹമ്മദ് ത്വയിബ് ഹുദവി, തൃശൂരില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം വയനാട്ടില്‍ എം. ഹസന് മുസ്ലിയാര്, മുഹമ്മദ് ദാരിമി, അശ്റഫ് ഫൈസി പനമരം പങ്കെടത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."