HOME
DETAILS

വിനോദസഞ്ചാരികളുടെ ക്ഷേമത്തിന്  മാര്‍ഗ നിര്‍ദേശങ്ങളുമായി ടൂറിസം വകുപ്പ്

  
backup
March 18 2020 | 21:03 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae
 
 
 
തിരുവനന്തപുരം: കൊവിഡ്- 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ക്ക് വിനോദസഞ്ചാരികളുടെ ക്ഷേമത്തിനു വേണ്ടി ടൂറിസം വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
സഞ്ചാരികളുടെ ക്ഷേമത്തിനായി ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ടൂറിസം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം, വിനോദസഞ്ചാരികള്‍ക്ക് അവശ്യഘട്ടങ്ങളില്‍ അടിസ്ഥാനസൗകര്യം ലഭ്യമാക്കുകയും നിരീക്ഷണകാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കുകയും വേണം, മുന്‍കൂട്ടി താമസസൗകര്യം ബുക്ക് ചെയ്യാത്ത എല്ലാ സഞ്ചാരികള്‍ക്കും ടൂറിസം വകുപ്പിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ സഹായം നല്‍കണം, സ്വകാര്യമേഖലയില്‍ താമസ സൗകര്യം ലഭ്യമല്ലെങ്കില്‍ കെ.ടി.ഡി.സി ഹോട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കണം തുടങ്ങിയവ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. 
സംസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ക്കാവശ്യമായ സഹായം വകുപ്പ് നല്‍കുന്നുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.  ടൂറിസം ഡയരക്ടര്‍ പി. ബാലകിരണാണ് ഹെല്‍പ് ഡെസ്‌കുകള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഭക്ഷണം, വെള്ളം, പ്രാദേശിക ഗതാഗത സൗകര്യം, എന്നിവയില്‍ അടിയന്തര സഹായം ആവശ്യമാണെങ്കില്‍ അതെത്തിക്കണം. ഇതിനാവശ്യമായ ചെലവുകള്‍ പിന്നീട് മടക്കിനല്‍കും. രോഗലക്ഷണങ്ങളെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന വിദേശ സഞ്ചാരികളുടെ വിസ കാലാവധി അവസാനിക്കുന്ന പക്ഷം ഹെല്‍പ് ഡെസ്‌കുകള്‍ ഇക്കാര്യം അതത് ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. രോഗലക്ഷണങ്ങളില്ലാത്ത സഞ്ചാരികള്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ ആരോഗ്യവകുപ്പിന്റെ വൈദ്യപരിശോധനാ സെല്ലിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടണം.
ആരോഗ്യവകുപ്പ് പുറത്തിറക്കിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കുകയും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയു വേണം. എല്ലാ ദിവസവും വൈകീട്ട് മൂന്നിനു മുമ്പായി എല്ലാ ജില്ലാതല ഹെല്‍പ് ഡെസ്‌കുകളും സംസ്ഥാന ഹെല്‍പ് ഡെസ്‌കുകള്‍ക്ക് ദൈനംദിന റിപ്പോര്‍ട്ട് ഇ മെയില്‍ ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 
സംസ്ഥാന തല ഹെല്‍പ് ഡെസ്‌ക് നമ്പറുകളായ 9995454696, 9447363538 എന്നിവയില്‍ ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ ബന്ധപ്പെടാം. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരായ സജീവ് കെ. ആര്‍ (9995454696), രമേഷ് ടി.പി (9447363538) എന്നിവര്‍ മുഖേനയും ടൂറിസം ഡയരക്ടറേറ്റിലെ പ്രധാന ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാവുന്നതാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  15 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago