ഒന്നരവയസുള്ള നേപ്പാളി ബാലികയ്ക്ക് പീഡനം; രണ്ടാനച്ഛന്‍ പിടിയില്‍
കുണ്ടറ(കൊല്ലം): ഒന്നരവയസുള്ള നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛനെ കോടതി റിമാന്‍ഡ് ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
പെരുമ്പുഴയില്‍ ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിയിലെ ജീവനക്കാരനായ മുന്നിലാലാ(23)ണ് പിടിയിലായത്. നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസം മുന്‍പാണ് മുന്നിലാലിനൊപ്പം താമസം തുടങ്ങിയത്.
നഴ്‌സറിയോട് ചേര്‍ന്നുള്ള ചായ്പിലായിരുന്നു ഇവരുടെ താമസം. സ്ഥാപനത്തിന്റെ പറമ്പില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസംമുന്‍പ് വൈകിട്ടായിരുന്നു കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.
ഇത് ചോദ്യംചെയ്ത മാതാവിനെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ബഹളംകേട്ട് നാട്ടുകാര്‍ എത്തിയതോടെയാണ് മുന്നിലാല്‍ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായത്.
കുട്ടിയെ ആദ്യം കുണ്ടറയിലെ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ യുവതിയെയും കുട്ടിയെയും ആശുപത്രിയിലാക്കി ഇയാള്‍കടന്നുകളഞ്ഞു.
ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം തെളിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുണ്ടറ പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തലയ്ക്കും ഗുരുതരമായ പരുക്കേറ്റ കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പൊലിസ് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."