ഗൊഗോയി ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും
ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരേ സുപ്രിം കോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ. അതിനിടെ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരേ സുപ്രിം കോടതിയില്‍ ഹരജിയെത്തി. സാമൂഹികപ്രവര്‍ത്തക മധു കിഷ്‌വാറാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ നിയമനത്തിനെതിരേ ഹരജി നല്‍കിയിരിക്കുന്നത്. ലൈംഗിക പീഡനാരോപണമുള്‍പ്പെടെ ഉയര്‍ന്ന വിവാദപൂര്‍ണമായ ഒരു സര്‍വിസ് കാലഘട്ടത്തിന് ശേഷം, രഞ്ജന്‍ ഗോഗൊയ്ക്ക് ലഭിച്ചിരിക്കുന്ന പദവിയെച്ചൊല്ലിയുള്ള വിവാദവും അങ്ങനെ കോടതി കയറുകയാണ്. രഞ്ജന്‍ ഗൊഗോയിക്ക് രാജ്യസഭാംഗത്വം നല്‍കിയതിനെ 'രാഷ്ട്രീയനിറമുള്ള നിയമനം' എന്നാണ് ഹരജിയില്‍ വിശേഷിപ്പിക്കുന്നത്. വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിയമനം ലഭിക്കുക വഴി, അദ്ദേഹത്തിന്റെ കാലത്ത് പുറപ്പെടുവിച്ച എല്ലാ വിധിപ്രസ്താവങ്ങളും സംശയത്തിന്റെ നിഴലിലാവുകയാണെന്നും ഹര്‍ജിയില്‍ മധു കിഷ്‌വാര്‍ ചൂണ്ടിക്കാട്ടുന്നു.
അയോധ്യ വിധിപ്രസ്താവത്തെക്കുറിച്ച് പേരെടുത്ത് പറയുന്നില്ലെന്നും, ഗൊഗോയിയുടെ കാലത്തെ 'ചരിത്രപരമായ' പല വിധിപ്രസ്താവങ്ങളും, വ്യക്തിപരമായി എല്ലാ വിയോജിപ്പുകളും മാറ്റി വച്ച് എല്ലാ ജനവിഭാഗങ്ങളും ഒരേപോലെ ഏറ്റെടുത്തതാണെന്നും, സുപ്രിം കോടതിയോടുള്ള എല്ലാ ബഹുമാനവും പ്രകടിപ്പിച്ചതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം രാഷ്ട്രീയ നിയമനത്തിന്റെ പേരില്‍ ആ വിധിപ്രസ്താവങ്ങളെല്ലാം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ് എന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നാമനിര്‍ദേശത്തിലൂടെ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചും, സത്യസന്ധത സംബന്ധിച്ചുമുള്ള ഒരു ലക്ഷ്മണരേഖ കൂടിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇനി ഇതിന്റെ പേരില്‍ ഇന്ത്യാ വിരുദ്ധശക്തികള്‍ക്കും, ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കും മുതലെടുക്കാം. രാജ്യത്തെ ചാനലുകളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ വാര്‍ത്ത കൈകാര്യം ചെയ്യപ്പെടുന്നതില്‍ ഇത് വ്യക്തമാണെന്ന് ഹരജിയില്‍ മധു കിഷ്‌വാര്‍ പറയുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തില്‍ ഇത്തരമൊരു നീക്കംവരുന്നത് ജനാധിപത്യത്തിന്റെ തൂണുകള്‍ക്ക് തന്നെ ഭൂഷണമല്ല എന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."