HOME
DETAILS
MAL
പൊലിസ് ഫുട്‌ബോള്‍: കേരളം ക്വാര്‍ട്ടറില്‍
backup
February 03 2019 | 19:02 PM
മലപ്പുറം: പൊലിസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ബംഗാള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കേരള പൊലിസ് മറുപടിയില്ലാത്ത അഞ്ചു ഗോളിന് ത്രിപുരയെയും ബംഗാള്‍ 3-2ന് അരുണാചല്‍ പ്രദേശ് പൊലിസിനെയുമാണ് പരാജയപ്പെടുത്തിയത്. സി.ആര്‍.പി.എഫും തമിഴ്‌നാടും തമ്മിലുള്ള മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് സി.ആര്‍.പി.എഫ് വെന്നിക്കൊടി പാറിച്ചു. 2-1 ന് ബി.എസ്.എഫ് ജാര്‍ഖണ്ഡിനേയും പരാജയപ്പെടുത്തി. കേരളം നാളെ ക്വാര്‍ട്ടറില്‍ ബംഗാള്‍ പൊലിസിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."