ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് ജനകീയ ചര്‍ച്ചക്ക് വിധേയമാക്കാതെ ഒളിച്ചുകളിക്കുന്നു: ഇ.ടി
തലേശ്ശരി: സംസ്ഥാനത്തെ വിദ്യാഭ്യാസ മികവ് സംബന്ധിച്ച് സമര്‍പ്പിച്ച ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് ജനകീയ ചര്‍ച്ചക്ക് വിധേയമാക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ 40ാം സംസ്ഥാന സമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിടാതെ മന്ത്രിസഭാ യോഗം ചേര്‍ന്ന് എക്സിക്യൂട്ടീവ് ഉത്തരവായി പുറത്തുവിടാനാണ് ശ്രമമെങ്കില്‍ അതിനെ കേരളത്തിലെ വിദ്യാഭ്യാസ സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും ഇ.ടി പറഞ്ഞു.
അഡ്വ. പി.വി സൈനുദ്ദീന്‍ അധ്യക്ഷനായി. എം.സി വടകര മുഖ്യപ്രഭാഷണം നടത്തി. സി.പി ചെറിയ മുഹമ്മദ്, എ.പി മഹമൂദ്, അഡ്വ. ടി.പി.വി കാസിം, കെ.കെ ബഷീര്‍, ഷാനിദ് മേക്കുന്ന്, സി.കെ.പി മമ്മു, ബഷീര്‍ ചെറിയാïി, കെ.വി.ടി മുസ്തഫ സംസാരിച്ചു.
നേരത്തെ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ പതാക ഉയര്‍ത്തി. സംസ്ഥാന കൗണ്‍സില്‍ യോഗം ജന. സെക്രട്ടറി വി.കെ മൂസ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കരീം പടുകുïില് അധ്യക്ഷനായി. അബ്ദുല്ല വാവൂര്, പി.പി മുഹമ്മദ്, എ.സി അത്താവുല്ല, പി.കെ.എം ഷഹീദ്, പി.കെ അബ്ദുല്‍അസീസ്, ഒ.കെ കുഞ്ഞബ്ദുല്ല, സി.എം അലി, എം.എസ് സിറാജ്, പി.വി ഹുസൈന്, യൂസഫ് ചേലപ്പള്ളി, എം.എ സെയ്ദു മുഹമ്മദ് സംസാരിച്ചു. സാംസ്കാരിക സമ്മേളനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി ഉമേഷ്ബാബു, എം.പി.കെ അഹമ്മദ്കുട്ടി പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."