പത്മഭൂഷണ്‍ തിരിച്ചേല്‍പ്പിക്കുമെന്ന് അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്
ഭോപ്പാല്‍: വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്.
ലോക്പാല്‍ ബില്‍ പാസാക്കുക, കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയിലെ റാലിഗെന്‍ സിദ്ധിയില്‍ ആരംഭിച്ച ഉപവാസ സമരത്തിന്റെ അഞ്ചാം ദിനമായ ഇന്നലെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത നിലപാടിലേക്ക് എത്തിയത്. മോദിയോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. 2014ല്‍ അധികാരത്തിലേറുമ്പോള്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ അദ്ദേഹം തയാറായില്ലെന്നും ഹസാരെ ആരോപിച്ചു. 1992ലാണ് രാജ്യത്തെ ഏറ്റവും ഉന്നതമായ മൂന്നാമത്തെ സിവിലിയന്‍ അവാര്‍ഡായ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കര്‍ഷകരും യുവാക്കളും അഹമ്മദ് നഗര്‍-പൂനെ ഹൈവേ തടഞ്ഞത് ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തി. തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഇതുവഴി ഗതാഗതം പുനസ്ഥാപിക്കാനായത്.
ഹസാരെയുടെ ജീവന്‍ കൊണ്ട് കേന്ദ്ര സര്‍ക്കാരും മോദിയും കളിക്കരുതെന്ന് ശിവസേനയും ആവശ്യപ്പെട്ടു. അതിനിടയില്‍ ഹസാരെയുടെ ആരോഗ്യനില പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ സമരപന്തലിലെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."