ആര്‍.എസ്.എസ് ജില്ലാ പ്രചാരകും സഹായിയും പിടിയില്‍
നെടുമങ്ങാട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലിസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി യായ ആര്‍. എസ്. എസ് ജില്ലാ പ്രചാരക് ഉള്‍പ്പെടെ മൂന്നുപേര്‍ പൊലിസ് പിടിയിലായി. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതില്‍ വീട്ടില്‍ പ്രവീണ്‍(33)ആണ് അറസ്റ്റിലായത്. ആക്രമണ ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു.
ബോംബെറിയാന്‍ സഹായിയായി പ്രവര്‍ത്തിച്ച പുലിപ്പാറ സ്വദേശി ശ്രീജിത്തി(30)നൊപ്പം ഞായറാഴ്ച രാവിലെ പത്തരയ്ക്ക് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഏതാനും ദിവസങ്ങളായി തിരുവനന്തപുരത്തുïെന്ന് രഹസ്യവിവരം കിട്ടിയിരുന്നതായി പൊലിസ് പറഞ്ഞു. ഞായറാഴ്ച സംസ്ഥാനം വിടുക എന്ന ലക്ഷ്യത്തോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ മേലാങ്കോട് മൂത്താംകോണം കല്ലുവിളാകത്തു വീട്ടില്‍ അഭിജിത്തിനെ (23) ഇന്നലെ വൈകിട്ട് തേക്കടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ജനുവരി മൂന്നിന് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് ആര്‍.എസ് എസ്,ബി.ജെ.പി പ്രവര്‍ത്തകരാണ് ബോംബേറ് ഉള്‍പ്പെടെയുള്ള ആക്രമണ പരമ്പരകള്‍ സൃഷ്ടിച്ചത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രവീണും സഹായികളും സ്റ്റേഷനിലേക്കു ബോംബുകള്‍ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതുവഴിയാണ് പൊലിസ് മുഖ്യ പ്രതിയായ പ്രവീണിനെ തിരിച്ചറിഞ്ഞത്. നാല് ബോംബുകളാണ് ഇയാള്‍ പൊലിസ് സ്റ്റേഷനിലേക്ക് എറിഞ്ഞത്. സംഭവശേഷം ജന്മദേശമായ നൂറനാട്ടേക്കു പോയ ഇയാളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായതോടെ സഹോദരന്‍ വിഷ്ണു മറ്റൊരു സ്ഥലത്തേക്കു മാറ്റി പാര്‍പ്പിച്ചിരുന്നു.
ഈ കേസില്‍ വിഷ്ണുവിനെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."