പോര് മുറുകുന്നു; മമത ധര്‍ണക്ക്, സി.ബി.ഐ സുപ്രിം കോടതിയിലേക്ക്
കൊല്‍ക്കത്ത: റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലിസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോദിക്കെതിരെ ധര്‍ണ്ണ നടത്തുമെന്ന പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നതു വരെ തന്റെ സത്യഗ്രഹം തുടരുമെന്ന് മമത അറിയിച്ചു.
സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത തിങ്കളാഴ്ച രാവിലെയും തുടരുകയാണ്. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത രാത്രി മുഴുവന്‍ ഉറക്കമിളച്ചു. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്.
'ഒരു വാറന്റ് പോലുമില്ലാതെ പൊലിസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാനെത്തിയത് എത്ര ധിക്കാരമാണ്. പു്രധാനമന്ത്രി പറയുന്ന കാര്യങ്ങളാണ് അജിത്‌ഡോവല്‍ ചെയ്യുന്നത്. അദ്ദേഹമാണ് സി.ബി.ഐക്ക് എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കുന്നത്'- മമത പറഞ്ഞു.
അതേസമയം സി.ബ.ിഐ സംഘത്തെ തടഞ്ഞ കൊല്‍ക്കത്ത പൊലിസ് നടപടിക്കെതിരെ സി.ബി.ഐ ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ ആവശ്യപ്പെടും. ശാരദ , റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം തടയാന്‍ കൊല്‍ക്കത്ത പൊലിസും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നുവെന്നാണ് സി.ബി.ഐ വാദം.രാവിലെ 10.30 ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ പരാമര്‍ശിക്കുക.
റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലിസ് അറസ്റ്റ് ചെയ്തു
പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ മമതയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി, ഉമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ശരത് പവാര്‍, അഖിലേഷ് യാദവ്, കമല്‍നാഥ്, അരവിന്ദ് കെജ്‌രിവാള്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ ഫോണില്‍ സംസാരിച്ചതായി മമത അറിയിച്ചു. പിന്തുണ അറിയിച്ച് നിരവധി നേതാക്കള്‍ ഇന്ന് കൊല്‍ക്കത്തയില്‍ എത്തുമെന്നാണ് കരുതുന്നത്. ഈ സമരം പാര്‍ട്ടിക്കു വേണ്ടിയല്ല, സര്‍ക്കാരിനെ നിലനിര്‍ത്താനാണെന്ന് മമത പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മമതയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായാണ് പ്രവര്‍ത്തകര്‍ എത്തുന്നത്.
കൊല്‍ക്കത്ത പൊലിസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടയാന്‍ മമത നേരിട്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."