അസാപ്പ് സ്കില്‍ പാര്‍ക്കുകളുടെ നിര്‍മാണ നടപടികള്‍ ആരംഭിച്ചു
പാലാ: അഡീഷണല്‍ സ്കില്‍ അക്വസിഷന്‍ പ്രോഗ്രാമിന്റെ(അസാപ്പ്) കീഴില്‍ ജില്ലയില്‍ നിര്‍മിക്കുന്ന രണ്ട് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളുടെ നിര്‍മാണത്തിന് പ്രാരംഭ നടപടികള്‍ തുടങ്ങി. പാലായ്ക്കു സമീപം ഇടമറ്റത്തും പാമ്പാടി വെള്ളൂരിലുമാണു പാര്‍ക്കുകള്‍ നിര്‍മിക്കുന്നത്.
വെള്ളൂരില്‍ 10 കോടി രൂപയുടെയും ഇടമറ്റത്ത് 11 കോടി രൂപയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇടമറ്റത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചിരുന്ന ഗവ.എല്‍പി സ്കൂളിന്റെ സ്ഥലമാണ് കമ്മ്യൂണിറ്റി പാര്‍ക്കിനായി ഏറ്റെടുത്തിരുക്കുന്നത്.
കുറഞ്ഞത് ഒരേക്കര്‍ സ്ഥലം ലഭ്യമായിടത്താണ് അസാപ്പ് പാര്‍ക്ക് നിര്‍മ്മാണം നടത്തുന്നത്. ഇടമറ്റത്ത് 25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്.
നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ തിരുവനന്തപുരത്തെ അസാപ്പ് കേന്ദ്രത്തില്‍ ഉടന്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളൂരില്‍ പി.ടി.എം സ്കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പാര്‍ക്ക് നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."