HOME
DETAILS
MAL
കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസം ലീഗ് അംഗത്തെച്ചൊല്ലി യു.ഡി.എഫില്‍ ആശങ്ക
backup
March 20 2020 | 04:03 AM
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്നു ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. വരണാധികാരിയായ കലക്ടര്‍ ടി.വി സുഭാഷിന്റെ സാന്നിധ്യത്തിലാണു രാവിലെ ഒന്‍പതിന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുക. കഴിഞ്ഞ ഏഴിനാണു പി.കെ രാഗേഷിനെതിരേ എല്‍.ഡി.എഫ് വീണ്ടും അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്.
27 എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടിസാണു കലക്ടര്‍ക്കു കൈമാറിയത്. കോര്പറേഷന് ഭരണം അവസാനിക്കാന്‍ ആറുമാസം മാത്രമേ ബാക്കിയുള്ളൂ. ഡെപ്യൂട്ടി മേയറായ പി.കെ രാഗേഷിനെതിരെ മുന്‍പ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
അതേസമയം കോര്‍പറേഷനിലെ മുസ്ലിംലീഗ് അംഗത്തെ ടെലിഫോണിലടക്കം വിളിച്ചുകിട്ടാത്തതു യു.ഡി.എഫ് നേതൃത്വത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇന്നത്തെ അവിശ്വാസ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനാണു യു.ഡി.എഫ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികള്‍ അവരുടെ അംഗങ്ങള്‍ക്ക് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് വിപ്പുനല്‍കി. ഫോണില്‍ ലഭിക്കാതിരുന്ന ലീഗ് കൗണ്‍സിലറുടെ വീട്ടില്‍ വിപ്പ് പതിച്ചു. ഇന്നലെ കോര്പറേഷന് ബജറ്റ് അവതരണ വേളയില്‍ എത്താതിരുന്ന ലീഗ് അംഗത്തെ രാത്രി വരെ നേതാക്കള്‍ ബന്ധപ്പെട്ടെങ്കിലും ലഭിക്കാത്തതാണു യു.ഡി.എഫില്‍ ആശങ്കയുയര്‍ത്തിയത്.
അതേസമയം യു.ഡി.എഫിലെ മുന്‍ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയാക്കിയ മേയര്‍ സുമാ ബാലകൃഷ്ണന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തിനു കത്ത് നല്‍കിയിരുന്നു. ഇന്നത്തെ അവിശ്വാസ വോട്ടെടുപ്പിനു ശേഷം രാജിവയ്ക്കണമെന്നാണു യു.ഡി.എഫിലെ ധാരണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."