ഇറാനെ നിരീക്ഷിക്കാനായി ഇറാഖില്‍ സൈനിക താവളം ആവശ്യമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനെ നിരീക്ഷിക്കാനായി ഇറാഖില്‍ സൈനിക താവളം ആവശ്യമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക താവള നിര്‍മാണത്തിനായി പണം ചെലവഴിക്കും. ഇറാനാണ് യഥാര്‍ഥ പ്രശ്‌നം. അവിടെയുള്ള ഓരോ നീക്കങ്ങളും നിരീക്ഷിക്കേïതുï്. പശ്ചിമേഷ്യയിലെ നിരവധി പ്രദേശങ്ങളില്‍ യു.എസ് പ്രതസിന്ധി നേരിടുന്നുï്. ഇതിന്റെ കാരണം ലോകത്തിലെ ഏക തീവ്രവാദ രാഷ്ട്രമായ ഇറാന്റെ കാരണത്താലാണ്. ഇറാഖിലെ യു.എസ് സൈന്യത്തെ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാനുള്ള പദ്ധതികളൊന്നുമില്ല. എന്നാല്‍ അവരെ നിരീക്ഷിക്കേïതുïെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇറാഖിലെ ആയുധ നശീകരണത്തിനായി സദ്ധാം ഹുസൈന്റെ സര്‍ക്കാരിനെതിരേ നടത്തിയ അക്രമങ്ങള്‍ പശ്ചമേഷ്യയില്‍ യു.എസ് നടത്തിയ ഏറ്റവും വലിയ തെറ്റായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ സമാധാനം പുന:സ്ഥാപിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇറാനെ നിരീക്ഷിക്കാനായി യു.എസ് സൈന്യത്തിന് തങ്ങാനുള്ള ട്രംപ് അനുമതി ചോദിച്ചിട്ടില്ലെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പറഞ്ഞു. ഇറാനെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ നശിപ്പിക്കുകയെന്ന ദൗത്യമാണ് യു.എസിനുള്ളത്. ഇതിന് പുറമെയുള്ള നീക്കങ്ങള്‍ അസ്വീകാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസിന്റെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഇറാഖിന്റെ തലയിലിടരുത്. യു.എസ് ഒരു പ്രധാന ശക്തിയാണ്.
സ്വന്തം രാഷ്ട്രീയ മുന്‍ഗണനകള്‍ക്കായി പ്രേരിപ്പിക്കരുത്, ഇറാനുമായി മികച്ച ബന്ധം സ്ഥാപിക്കുകയെന്നുള്ളത് ഇറാഖിന്റെ മൗലിക താല്‍പര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."