ചെട്ടിക്കടവില്‍ ചെറുപുഴക്ക് കുറുകെ പുതിയ പാലത്തിന് ബജറ്റില്‍ ഒരു കോടി
കുന്ദമംഗലം: ചെട്ടിക്കടവില്‍ ചെറുപുഴക്ക് കുറുകെ നിലവിലുള്ള പാലത്തിന് സമീപം പുതിയ പാലം നിര്‍മിക്കാന്‍ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി. നിലവില്‍ ചാത്തമംഗലം പെരുവയല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവില്‍ ഒരു പാലമുണ്ട്.
ഇത് കൂടുതല്‍ വീതിയില്ലാത്തതിനാലാണ് പുതിയ പാലം പണിയുന്നത്. പി.ടി.എ റഹീം എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഇന്‍വെസ്റ്റിഗേഷന് 2,40,000 രൂപ വകയിരുത്തുകയും ഭരണാനുമതി ലഭ്യമാക്കുകയും ടെണ്ടര്‍ വിളിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പുതിയ ബജറ്റില്‍ പാലത്തിന് സ്ഥലമേറ്റെടുക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ളത്. വെളളപ്പൊക്ക ഭീഷണി ഏറ്റവും അധികം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് പെരുവയല്‍ പഞ്ചായത്തിലെ ചെട്ടിക്കടവ് മുതല്‍ ചെറുകുളത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌കൂളിന് താഴെ വരെയും ചാത്തമംഗലം പഞ്ചായത്തിലെ ചെട്ടിക്കടവ് മുതല്‍ വെളളനൂര്‍ ജി.എല്‍. പി സ്‌കൂളിന് സമീപം വരെയും നിലവിലുള്ള പാലത്തിന്റെ ഉയരത്തില്‍ റോഡ് ഉയര്‍ത്തിയാല്‍ രണ്ട് പഞ്ചായത്തിലുള്ളവര്‍ക്ക് വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് റോഡ് വഴി രക്ഷനേടാനാകും. വെള്ളന്നൂരിലെ കുന്ദമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലേക്കും കെട്ടാങ്ങലിലെ ഗവ. ഐ.ടി.ഐയിലേക്കും പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലുള്ള കുട്ടികള്‍ക്ക് നിലവില്‍ നേരിട്ട് ബസ് യാത്രാ സൗകര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."