HOME
DETAILS
MAL
കണ്ണൂരില്‍ ഒരാളുടെ ഫലം നെഗറ്റീവ്; ഇന്ന് ആശുപത്രി വിടും
backup
March 20 2020 | 06:03 AM
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട പെരിങ്ങോം സ്വദേശിയുടെ ഫലം നെഗറ്റീവായി. രണ്ടാം ഘട്ട പരിശോധനയിലും ഫലം നെഗറ്റീവായതോടെ ഇയാളെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും.
അതേസമയം, ആശുപത്രി വിട്ടാലും ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇയാളുടെ ഭാര്യയുടേയും അമ്മയുടേയും മകന്റെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ഈ മാസം 13 നാണ് ദുബൈയില്‍ നിന്നെത്തിയ 42 കാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."